Taalikkuruttola

താലിക്കുരുത്തോല
Year
Language

താലിക്കുരുത്തോല പീലിക്കുരുത്തോല
താഴ്വരത്തെങ്ങിലെ പൊന്നോല
പൊന്നോല വെട്ടി പൂപ്പന്തു കെട്ടി
പണ്ടീ മാറിലെറിഞ്ഞു ചിരിച്ചൊരു പന്തുകളിക്കാരാ -
പന്തു വേണോ ഒരു പന്തു വേണോ (താലിക്കുരുത്തോല)

ഈ മയിലാടുംകുന്നു മറന്നേ പോയോ
അന്നു കിള്ളിയംകാട്ടിലൊളിച്ചു കളിച്ചതും
കളിവീടു വെച്ചതും കറിവെച്ചുണ്ടതും മറന്നുപോയോ ?
വന്നെങ്കില്‍ - ഒന്നു വന്നെങ്കില്‍ ഈ
വളയിട്ട കൈകളില്‍ വാരിയെടുത്തു
വെച്ചൂഞ്ഞാലാട്ടും ഞാന്‍ (താലിക്കുരുത്തോല)

ഈ മണിമലയാറു മറന്നേപോയോ
അന്നു കളിവള്ളങ്ങള്‍ തുഴഞ്ഞു നടന്നതും
വലവീശിനിന്നതും പുഴമീന്‍ പിടിച്ചതും
മറന്നുപോയോ
കണ്ടെങ്കില്‍ - ഒന്നു കണ്ടെങ്കില്‍ ഈ
കരളിലെ ചൂണ്ടയില്‍ കൊത്തിയെടുത്തും
കൊണ്ടോടിയൊളിക്കും ഞാന്‍ (താലിക്കുരുത്തോല)

tālikkuruttola pīlikkuruttola
tāḻvarattĕṅṅilĕ pŏnnola
pŏnnola vĕṭṭi pūppandu kĕṭṭi
paṇḍī māṟilĕṟiññu siriccŏru pandugaḽikkārā -
pandu veṇo ŏru pandu veṇo (tālikkuruttola)

ī mayilāḍuṁkunnu maṟanne poyo
annu kiḽḽiyaṁkāṭṭilŏḽiccu kaḽiccaduṁ
kaḽivīḍu vĕccaduṁ kaṟivĕccuṇḍaduṁ maṟannuboyo ?
vannĕṅgil - ŏnnu vannĕṅgil ī
vaḽayiṭṭa kaigaḽil vāriyĕḍuttu
vĕccūññālāṭṭuṁ ñān (tālikkuruttola)

ī maṇimalayāṟu maṟanneboyo
annu kaḽivaḽḽaṅṅaḽ tuḻaññu naḍannaduṁ
valavīśininnaduṁ puḻamīn piḍiccaduṁ
maṟannuboyo
kaṇḍĕṅgil - ŏnnu kaṇḍĕṅgil ī
karaḽilĕ sūṇḍayil kŏttiyĕḍuttuṁ
kŏṇḍoḍiyŏḽikkuṁ ñān (tālikkuruttola)