താഴികക്കുടവുമായ് തിരകളില്‍ മുങ്ങും
ശാന്തശ്രാവണ സന്ധ്യേ
ആ.....
താഴികക്കുടവുമായ് തിരകളില്‍ മുങ്ങും
ശാന്തശ്രാവണ സന്ധ്യേ - നിന്റെ
കനകനിചോളം ചാര്‍ത്തി മറ്റൊരു
ശ്രാവണ ഭംഗിയിതാ
താഴികക്കുടവുമായ്.......
കായലിന്‍ കാതില്‍ കാറ്റിന്‍ ചുണ്ടുകള്‍
പകരുവതേതൊരു സന്ദേശം
ഇടയും മിഴിയാല്‍ ഇരുഹൃദയങ്ങള്‍
ആ......
ഇടയും മിഴിയാല്‍ ഇരുഹൃദയങ്ങള്‍
മീട്ടുവതേതൊരു സംഗീതം
ഇരുഹൃദയങ്ങള്‍ മീട്ടുവതേതൊരു സംഗീതം?
താഴികക്കുടവുമായ്.......
കരയുടെ കാലില്‍ അലകളിടുന്നു
ചുംബന ഹീരക മഞ്ജീരം
തമ്മില്‍ അലിയും ഇരുചേതനകള്‍
ആ....
തമ്മില്‍ അലിയും ഇരുചേതനകള്‍
അണിയുവതേതൊരു അഭിലാഷം
ഇരുചേതനകള്‍ അണിയുവതേതൊരു അഭിലാഷം?