Taaliccaradin mel

താലിച്ചരടിൻ മേൽ
Year
Language

ഉം..ഉം..ഉം..ഉം.. ആരിരാരാരോ
ആരിരാരാരോ ഉം....ഉം..ഉം..ഉം..
താലിച്ചരടിന്മേൽ കാലം കോർക്കാത്ത
കണ്ണുനീർ മുത്തേ നീയുറങ്ങ് (2)
മംഗല്യമാമരം പൂവിടാതുണ്ടായ
നൊമ്പരവിത്തേ നീയുറങ്ങ്
(താലിച്ചരടിന്മേൽ..)

കുഞ്ഞിക്കുയിലിനെ പോറ്റി വളർത്തുവാൻ
കാക്കക്കിളിയൊന്നു പാറി വരും (2)
പൊള്ളും മരുഭൂവിൽ നിന്നെ പുറത്തേറ്റി
അല്ലലറിയാതെ കൊണ്ടു പോകും
ദൂരെ അല്ലലറിയാതെ കൊണ്ടു പോകും
(താലിച്ചരടിന്മേൽ..)

ജീവിതത്തിന്റെ പുറമ്പിലോക്കിലമ്മയെ
പൂവിതൾ ചൂടിച്ച മുൾച്ചെടി നീ (2)
കല്ലിച്ചു പോയൊരെൻ നെഞ്ചകത്തമ്മിഞ്ഞ-
പ്പാലാഴി തീർത്തൊരെൻ കണ്മണി നീ
പുണ്യപ്പാലാഴി തീർത്തൊരെൻ കണ്മണി നീ
(താലിച്ചരടിന്മേൽ..)

uṁ..uṁ..uṁ..uṁ.. ārirārāro
ārirārāro uṁ....uṁ..uṁ..uṁ..
tāliccaraḍinmel kālaṁ korkkātta
kaṇṇunīr mutte nīyuṟaṅṅ (2)
maṁgalyamāmaraṁ pūviḍāduṇḍāya
nŏmbaravitte nīyuṟaṅṅ
(tāliccaraḍinmel..)

kuññikkuyilinĕ poṭri vaḽarttuvān
kākkakkiḽiyŏnnu pāṟi varuṁ (2)
pŏḽḽuṁ marubhūvil ninnĕ puṟatteṭri
allalaṟiyādĕ kŏṇḍu poguṁ
dūrĕ allalaṟiyādĕ kŏṇḍu poguṁ
(tāliccaraḍinmel..)

jīvidattinṟĕ puṟambilokkilammayĕ
pūvidaḽ sūḍicca muḽccĕḍi nī (2)
kalliccu poyŏrĕn nĕñjagattammiñña-
ppālāḻi tīrttŏrĕn kaṇmaṇi nī
puṇyappālāḻi tīrttŏrĕn kaṇmaṇi nī
(tāliccaraḍinmel..)