Taalatte solayil

താഴത്തെ ചോലയില്‍
Work
Year
Language

താഴത്തെ ചോലയില്‍ ഞാന്‍ നീരാടി നിന്ന നേരം
താമരപ്പൂക്കളെന്തേ തലതാഴ്ത്തി?
തങ്കച്ചിലമ്പുമിട്ടു താതെയ്യം താളമിട്ടു
തംബുരു മീട്ടി വരും കാറ്റേ ചൊല്ല്
(താഴത്തെ...)

മൂവുരു മുങ്ങിയെന്റെ പൂമുടി ചിന്നിയപ്പോള്‍
മൂളിപ്പറന്നതെന്തേ കരിവണ്ടേ ?
കണ്ണാടിത്തെളിനീറ്റില്‍ കണ്മുന പതിഞ്ഞപ്പോള്‍
തെന്നിപ്പിടഞ്ഞതെന്തേ കരിമീനേ?
(താഴത്തെ...)

എന്നെ പുണര്‍ന്ന നേരം കുഞ്ഞലക്കൈകള്‍ തോറും
ചന്ദനച്ചാറണിഞ്ഞ കുളിരെന്തേ കുളിരെന്തേ ?
നീരാട്ടു കഴിഞ്ഞു ഞാന്‍ പോകുമ്പോള്‍ എന്തെ
നീലാമ്പല്‍ മൊട്ടുകളാല്‍ വിളിക്കുന്നു
(താഴത്തെ ...)

tāḻattĕ solayil ñān nīrāḍi ninna neraṁ
tāmarappūkkaḽĕnde taladāḻtti?
taṅgaccilambumiṭṭu tādĕyyaṁ tāḽamiṭṭu
taṁburu mīṭṭi varuṁ kāṭre sŏll
(tāḻattĕ...)

mūvuru muṅṅiyĕnṟĕ pūmuḍi sinniyappoḽ
mūḽippaṟannadĕnde karivaṇḍe ?
kaṇṇāḍittĕḽinīṭril kaṇmuna padiññappoḽ
tĕnnippiḍaññadĕnde karimīne?
(tāḻattĕ...)

ĕnnĕ puṇarnna neraṁ kuññalakkaigaḽ toṟuṁ
sandanaccāṟaṇiñña kuḽirĕnde kuḽirĕnde ?
nīrāṭṭu kaḻiññu ñān pogumboḽ ĕndĕ
nīlāmbal mŏṭṭugaḽāl viḽikkunnu
(tāḻattĕ ...)