Taalappoliyode

താലപ്പൊലിയോടെ
Year
Language

താലപ്പൊലിയോടെ നീയണഞ്ഞു
നീലമിഴിയുമായ് ആത്മസഖീ
ചന്ദമുതിരും നിന്‍ മേനിയതില്‍
ചന്ദനം പൂശിയതേതു ശില്പി (താലപ്പൊലിയോടെ)

സ്നേഹമെന്നുള്ളില്‍ തപസ്സിരുന്നു
മോഹം മനസ്സില്‍ തളിര്‍ത്തിരുന്നു
തങ്കക്കിനാവിന്റെ പൂവനത്തില്‍
തങ്കമെനിക്കു വിരുന്നൊരുക്കി
തങ്കമെനിക്കു വിരുന്നൊരുക്കി (താലപ്പൊലിയോടെ)

വിടരാന്‍ വിതുമ്പുന്ന പൂമൊട്ടുമായ്
ഒടുവില്‍നീയെത്തി മണിയറയില്‍
ഒരു ചിത്രശലഭമായ് നിന്നിലമര്‍ന്നു
താരുണ്യദാഹത്തിന്‍ തേന്‍ നുകരും
താരുണ്യദാഹത്തിന്‍ തേന്‍ നുകരും (താലപ്പൊലിയോടെ)

tālappŏliyoḍĕ nīyaṇaññu
nīlamiḻiyumāy ātmasakhī
sandamudiruṁ nin meniyadil
sandanaṁ pūśiyadedu śilbi (tālappŏliyoḍĕ)

snehamĕnnuḽḽil tabassirunnu
mohaṁ manassil taḽirttirunnu
taṅgakkināvinṟĕ pūvanattil
taṅgamĕnikku virunnŏrukki
taṅgamĕnikku virunnŏrukki (tālappŏliyoḍĕ)

viḍarān vidumbunna pūmŏṭṭumāy
ŏḍuvilnīyĕtti maṇiyaṟayil
ŏru sitraśalabhamāy ninnilamarnnu
tāruṇyadāhattin den nugaruṁ
tāruṇyadāhattin den nugaruṁ (tālappŏliyoḍĕ)