Taalam tetriya taaraatt

താളം തെറ്റിയ താരാട്ട്
Year
Language

താളം തെറ്റിയ താരാട്ട് തലമുറകള്‍ നുകര്‍ന്നിടുന്നു
തളിര്‍ത്തൊട്ടിലാട്ടിയ സീതാദേവി തന്‍
താരാട്ടിന്‍ ഈണങ്ങള്‍ തേങ്ങുന്നു ഇന്നും
താളം തെറ്റിയ താരാട്ട്

ശാകുന്തളത്തിലെ പ്രേമദുഃഖം
മാലിനിനദിയായ് ഒഴുകി വന്നു (ശാകുന്തളത്തിലെ )
അവിരാമം അവളിന്നും തുളുമ്പുന്നിതാ
അംഗനമാരുടെ നയനങ്ങളില്‍ (2) (താളം)

ആരണ്യഭൂവില്‍ ശാപബീജം
അഹല്യാ ശിലയായ് തരിച്ചു നിന്നു (ആരണ്യ)
അബലകള്‍ എന്നെന്നും പിടയുന്നുവോ
അഭിശപ്ത നിമിഷത്തിന്‍ ഗര്‍ഭങ്ങളില്‍(2)
(താളം തെറ്റിയ താരാട്ട് )

tāḽaṁ tĕṭriya tārāṭṭ talamuṟagaḽ nugarnniḍunnu
taḽirttŏṭṭilāṭṭiya sīdādevi tan
tārāṭṭin īṇaṅṅaḽ teṅṅunnu innuṁ
tāḽaṁ tĕṭriya tārāṭṭ

śāgundaḽattilĕ premaduḥkhaṁ
mālininadiyāy ŏḻugi vannu (śāgundaḽattilĕ )
avirāmaṁ avaḽinnuṁ tuḽumbunnidā
aṁganamāruḍĕ nayanaṅṅaḽil (2) (tāḽaṁ)

āraṇyabhūvil śābabījaṁ
ahalyā śilayāy tariccu ninnu (āraṇya)
abalagaḽ ĕnnĕnnuṁ piḍayunnuvo
abhiśapta nimiṣattin garbhaṅṅaḽil(2)
(tāḽaṁ tĕṭriya tārāṭṭ )