Taalam tetriya raagam

താളം തെറ്റിയ രാഗം
Work
Year
Language

താളം തെറ്റിയ രാഗങ്ങള്‍
തകര്‍ന്ന ജീവിതങ്ങള്‍
കാലം രചിച്ച കോലങ്ങള്‍
കറുത്ത ചിത്രങ്ങള്‍
(താളം)

അഭിസാരികയായ് അണിഞ്ഞൊരുങ്ങും
നഗരത്തിന്‍ നടനം...
അപസ്വരങ്ങള്‍ അവതാളങ്ങള്‍...
അലറും പൊയ്‌മുഖങ്ങള്‍...
വേദാന്തജാലങ്ങള്‍...
ഇവിടെ വേരറ്റു വീഴുന്നു...
(താളം)

പകലിന്‍ തേരുകള്‍ തകര്‍ന്നിടുമ്പോള്‍
ഉണരും വാതിലുകള്‍...
സ്വപ്നങ്ങള്‍ക്കും വാടക വാങ്ങും
മാംസപ്പൂക്കടകള്‍...
ആദര്‍ശസംഹിതയോ...
കാവല്‍‌നായ്‌പോലെ കിടക്കുന്നു...
(താളം)

tāḽaṁ tĕṭriya rāgaṅṅaḽ
tagarnna jīvidaṅṅaḽ
kālaṁ rasicca kolaṅṅaḽ
kaṟutta sitraṅṅaḽ
(tāḽaṁ)

abhisārigayāy aṇiññŏruṅṅuṁ
nagarattin naḍanaṁ...
abasvaraṅṅaḽ avadāḽaṅṅaḽ...
alaṟuṁ pŏy‌mukhaṅṅaḽ...
vedāndajālaṅṅaḽ...
iviḍĕ veraṭru vīḻunnu...
(tāḽaṁ)

pagalin derugaḽ tagarnniḍumboḽ
uṇaruṁ vādilugaḽ...
svapnaṅṅaḽkkuṁ vāḍaga vāṅṅuṁ
māṁsappūkkaḍagaḽ...
ādarśasaṁhidayo...
kāval‌nāy‌polĕ kiḍakkunnu...
(tāḽaṁ)