താലം താലോലം ഓലം ഓലോലം
കണ്ണനു നീലപ്പീലികൾ
ആടാനാലോലം നീന്താൻ നീരോളം
കാലിലിടാൻ മണികിങ്ങിണീ
( താലം..)
മെല്ലെ മെല്ലെ വാ ചെല്ല പൂമുത്തേ (2)
ഒരു ചിരി തൻ ചിറകിൽ
മെല്ലെ മെല്ലെ വാ ചെല്ല പൂമുത്തേ (2)
ഒരു ചിരി തൻ ചിറകിൽ
കല്ലും പൊന്നാക്കും കുഞ്ഞിപാദങ്ങൾ (2)
വളർന്നീടാൻ കൊതിയായി
( താലം..)
തേനിൻ തേനാകും മുത്തം നീ നൽകൂ (2)
അഴകുകൾ തന്നഴകേ
തേനിൻ തേനാകും മുത്തം നീ നൽകൂ (2)
അഴകുകൾ തന്നഴകേ
മുള്ളും പൂവാക്കും കുഞ്ഞിക്കൈ രണ്ടും (2)
വളർന്നീടാൻ കൊതിയായി
( താലം )