Taalam nenyajil taalam

താളം നെഞ്ചില്‍ താളം
Year
Language

താളം നെഞ്ചിന്‍ താളം നാളം കണ്ണിന്‍ നാളം
ഗന്ധം പെണ്ണിന്‍ ഗന്ധം ഏക രാവിന്‍ ബന്ധം
വര്‍ണ്ണങ്ങള്‍ നാദങ്ങള്‍ എണ്ണങ്ങള്‍ ഒന്നായ്
പാടേണം ആടേണം ഇഷ്ടം പോലെ നാം
കൂടെ നാം എന്തെന്തും ആസ്വദിക്കേണം

നാകനന്ദിനികള്‍ ലാസ്യമാടിവരും യാമം
പ്രേമവാടികയില്‍ അല്ലിപ്പൂവിരിയും യാമം
ലഹരികളാലെ ലഹരികള്‍ കോരി
ഹൃദയങ്ങള്‍ ഒന്നാകവേ
ആലസ്യത്തിന്‍ ഹാരം നമ്മള്‍ തമ്മില്‍ മാറേണം
ദേഹം കൊണ്ടു ദേഹം നമ്മള്‍ തമ്മില്‍ മൂടേണം
ഒന്നൊന്നായ് എന്തെന്തും ആസ്വദിക്കേണം

രാഗസാന്ദ്രതയില്‍ മൌനം ചേര്‍ന്നലിയും നേരം
കാമഞാണൊലിയില്‍ ഏതും വീണടിയും നേരം
മധുരിമയാലെ മധുരങ്ങള്‍ കോരി മോഹങ്ങളൊന്നാകവേ
ആനന്ദത്തിന്‍ സ്വര്‍ഗ്ഗം നമ്മള്‍ മണ്ണില്‍ തീര്‍ക്കെണം
ദാഹം കൊണ്ടു നമ്മള്‍ തമ്മില്‍ ദാഹം മാറ്റേണം
ഒന്നൊന്നായ് എന്തെന്തും ആസ്വദിക്കേണം

tāḽaṁ nĕñjin dāḽaṁ nāḽaṁ kaṇṇin nāḽaṁ
gandhaṁ pĕṇṇin gandhaṁ ega rāvin bandhaṁ
varṇṇaṅṅaḽ nādaṅṅaḽ ĕṇṇaṅṅaḽ ŏnnāy
pāḍeṇaṁ āḍeṇaṁ iṣṭaṁ polĕ nāṁ
kūḍĕ nāṁ ĕndĕnduṁ āsvadikkeṇaṁ

nāganandinigaḽ lāsyamāḍivaruṁ yāmaṁ
premavāḍigayil allippūviriyuṁ yāmaṁ
laharigaḽālĕ laharigaḽ kori
hṛdayaṅṅaḽ ŏnnāgave
ālasyattin hāraṁ nammaḽ tammil māṟeṇaṁ
dehaṁ kŏṇḍu dehaṁ nammaḽ tammil mūḍeṇaṁ
ŏnnŏnnāy ĕndĕnduṁ āsvadikkeṇaṁ

rāgasāndradayil maൌnaṁ sernnaliyuṁ neraṁ
kāmañāṇŏliyil eduṁ vīṇaḍiyuṁ neraṁ
madhurimayālĕ madhuraṅṅaḽ kori mohaṅṅaḽŏnnāgave
ānandattin svarggaṁ nammaḽ maṇṇil tīrkkĕṇaṁ
dāhaṁ kŏṇḍu nammaḽ tammil dāhaṁ māṭreṇaṁ
ŏnnŏnnāy ĕndĕnduṁ āsvadikkeṇaṁ