Syaamasaandra neelasandhyayil

ശ്യാമസാന്ദ്ര നീലസന്ധ്യയില്‍
Work
Year
Language

ആ...ആ...ആ...ആ....

ശ്യാമസാന്ദ്ര നീലസന്ധ്യയില്‍ ശാരികേ...
ശാരികേ നീ കരയുവതെന്തേ...
ശ്യാമസാന്ദ്ര നീലസന്ധ്യയില്‍ ശാരികേ..
ശാരികേ നീ കരയുവതെന്തേ...
സുരലോകരാഗപരാഗമൊഴുകും
ശാ‍രദരാവിൻ തേരു വരുമ്പോൾ
ശാരികേ നീ കരയുവതെന്തേ...
ആ...ആ...ആ...ആ....
ശ്യാമസാന്ദ്ര നീലസന്ധ്യയില്‍ ശാരികേ...
ശാരികേ നീ കരയുവതെന്തേ...

സ്വരരാഗ താളലയ വിപഞ്ചിക തകരുന്നൂ
ഒരു കിളിക്കൂട്ടിലൊരു പൂങ്കിളി എകാന്തയായ്...
ആ...ആ...ആ...ആ....
ആ കിളി ഞാന്‍ ഏകാകിനി ഞാന്‍
നിത്യ ദുഃഖത്തിന്‍ മരുഭൂവിലേതോ മയക്കത്തില്‍ മുങ്ങീ
ചിറകടിച്ചലയുന്ന ശാരിക ഞാന്‍
ശ്യാമസാന്ദ്ര നീലസന്ധ്യയില്‍ ശാരികേ
ശാരികേ നീ കരയുവതെന്തേ...

സുമരാജികള്‍ മുറ്റത്തു് ചിരിതൂകും മണിമേടയില്‍
കരിനിഴലുകള്‍ കരിഭൂതക്കളിയാട്ടമാടുന്നൂ
ആ...ആ...ആ...ആ....
ഇടറുന്നു ഞാന്‍ ബന്ധങ്ങളൊക്കെയും
വ്യർഥമായ് തീര്‍ന്നു
ഏകാന്ത ദുഃഖത്തിന്‍ ലഹരിയില്‍ മുങ്ങീ......
ചിറകടിച്ചലയുന്ന ശാരിക ഞാന്‍

(ശ്യാമസാന്ദ്ര....)

ā...ā...ā...ā....

śyāmasāndra nīlasandhyayil śārige...
śārige nī karayuvadĕnde...
śyāmasāndra nīlasandhyayil śārige..
śārige nī karayuvadĕnde...
suralogarāgabarāgamŏḻuguṁ
śāradarāvin deru varumboḽ
śārige nī karayuvadĕnde...
ā...ā...ā...ā....
śyāmasāndra nīlasandhyayil śārige...
śārige nī karayuvadĕnde...

svararāga tāḽalaya vibañjiga tagarunnū
ŏru kiḽikkūṭṭilŏru pūṅgiḽi ĕgāndayāy...
ā...ā...ā...ā....
ā kiḽi ñān egāgini ñān
nitya duḥkhattin marubhūviledo mayakkattil muṅṅī
siṟagaḍiccalayunna śāriga ñān
śyāmasāndra nīlasandhyayil śārige
śārige nī karayuvadĕnde...

sumarājigaḽ muṭrattu് siridūguṁ maṇimeḍayil
kariniḻalugaḽ karibhūdakkaḽiyāṭṭamāḍunnū
ā...ā...ā...ā....
iḍaṟunnu ñān bandhaṅṅaḽŏkkĕyuṁ
vyardhamāy tīrnnu
egānda duḥkhattin lahariyil muṅṅī......
siṟagaḍiccalayunna śāriga ñān

(śyāmasāndra....)