Syaamaambaram

ശ്യാമാംബരം
Work
Year
Language

ശ്യാമാംബരം നീളേ മണിമുകിലിന്‍ ഉള്ളില്‍
തുടി ഉണരും നേരം തിങ്കള്‍ക്കല മാന്‍ ഓടുമ്പോള്‍
ദൂരേ കണ്ടു കണ്ടാല്‍ മനം അലിയും ചന്ദ്രകാന്തക്കല്ല് (൨)
ശ്യാമാംബരം

സായന്തനത്തിന്റെ കണ്ണില്‍ ശ്രുതി സാഗരം തിളങ്ങി
ചാരേ കണ്‍ തുറന്നതോ സുവര്‍ണ്ണ താരകം
സായന്തനത്തിന്റെ കണ്ണില്‍ ശ്രുതി സാഗരം തിളങ്ങി
ചാരേ കണ്‍ തുറന്നതോ സുവര്‍ണ്ണ താരകം
സ്വര്‍ഗ്ഗ വാതില്‍ കിളി തേടി തീരാ തേന്‍ മൊഴികള്‍
നാദം - നാദം - മൃദുവായി കൊഴിയും നിനവില്‍ പോലും
മെല്ലേ കേട്ടു കേട്ടാല്‍ മനം അലിയും ഹൃദയ മന്ത്ര ചിന്തു് (൨)
ശ്യാമാംബരം

ചിത്രാംഗണത്തിലെ കാവില്‍ പൊന്‍ നാളം ആടി നിന്നു
കാടാറു മാസ പൊരുളിലും നാടാറു മാസം ആയി
ചിത്രാംഗണത്തിലെ കാവില്‍ പൊന്‍ നാളം ആടി നിന്നു
കാടാറു മാസ പൊരുളിലും നാടാറു മാസം ആയി
പുതു മിന്നല്‍ കൈവള ചാര്‍ത്തി രാഗോന്മാദിനികള്‍
നാദം - നാദം - സുരഭി മന്ത്രം തെളിയും പോലേ
അരികേ കേട്ടു കേട്ടാല്‍ മനം അലിയും ഹൃദയ മന്ത്ര ചിന്തു് (൨)

ശ്യാമാംബരം നീളേ മണിമുകിലിന്‍ ഉള്ളില്‍
തുടി ഉണരും നേരം തിങ്കള്‍ക്കല മാന്‍ ഓടുമ്പോള്‍
ദൂരേ കണ്ടു കണ്ടാല്‍ മനം അലിയും ചന്ദ്രകാന്തക്കല്ല് (൨)
ശ്യാമാംബരം

śyāmāṁbaraṁ nīḽe maṇimugilin uḽḽil
tuḍi uṇaruṁ neraṁ tiṅgaḽkkala mān oḍumboḽ
dūre kaṇḍu kaṇḍāl manaṁ aliyuṁ sandragāndakkall (൨)
śyāmāṁbaraṁ

sāyandanattinṟĕ kaṇṇil śrudi sāgaraṁ tiḽaṅṅi
sāre kaṇ tuṟannado suvarṇṇa tāragaṁ
sāyandanattinṟĕ kaṇṇil śrudi sāgaraṁ tiḽaṅṅi
sāre kaṇ tuṟannado suvarṇṇa tāragaṁ
svargga vādil kiḽi teḍi tīrā ten mŏḻigaḽ
nādaṁ - nādaṁ - mṛduvāyi kŏḻiyuṁ ninavil poluṁ
mĕlle keṭṭu keṭṭāl manaṁ aliyuṁ hṛdaya mandra sindu് (൨)
śyāmāṁbaraṁ

sitrāṁgaṇattilĕ kāvil pŏn nāḽaṁ āḍi ninnu
kāḍāṟu māsa pŏruḽiluṁ nāḍāṟu māsaṁ āyi
sitrāṁgaṇattilĕ kāvil pŏn nāḽaṁ āḍi ninnu
kāḍāṟu māsa pŏruḽiluṁ nāḍāṟu māsaṁ āyi
pudu minnal kaivaḽa sārtti rāgonmādinigaḽ
nādaṁ - nādaṁ - surabhi mandraṁ tĕḽiyuṁ pole
arige keṭṭu keṭṭāl manaṁ aliyuṁ hṛdaya mandra sindu് (൨)

śyāmāṁbaraṁ nīḽe maṇimugilin uḽḽil
tuḍi uṇaruṁ neraṁ tiṅgaḽkkala mān oḍumboḽ
dūre kaṇḍu kaṇḍāl manaṁ aliyuṁ sandragāndakkall (൨)
śyāmāṁbaraṁ