തന്നനം പാടി വരാമോ
താഴേയീ താരണിമേട്ടില്
അന്പെഴും തോഴരൊത്താടാന്‍
അമ്പിളിപ്പേടമാന്കുഞ്ഞേ
തന്നനം പാടി വരാമോ
വെണ്ണിലാ പുത്തിലഞ്ഞിപ്പൂഞ്ചോട്ടില്
ഒന്നു ചേര്ന്നാടിപ്പാടാന് പോരാമോ
// വെണ്ണിലാ........//
മഞ്ഞു പെയ്യുമ്പോള്‍ മാറിലെ ചൂടും
ചുണ്ടിലെ തേനും പങ്കുവെച്ചീടാം
കൈത ചൂടും പൊന്നിന്നെന്തേ സൗരഭ്യം
വിണ്ണിനില്ലാ പൊന്‍കിനാക്കള്‍ മണ്ണിനുണ്ടോമനേ
// തന്നനം പാടി........//
വെള്ളിളംകാടുപോലേ താഴ്വാരം
നല്ലിളം കാറ്റു ചൊല്ലി പുന്നാരം
// വെള്ളിളംകാടുപോലേ ........//
മാന്തളിര് നുള്ളാന്‍ മാങ്കനി വീഴ്ത്താം
തെങ്ങിളനീരിന്‍ തേന്കുളിരേകാന്
ദൂരേ ദൂരേ മണ്ണും വിണ്ണും കൈകോര്‍ക്കും
തീരഭൂവില്‍ പാടിയേതോ മണ്‍കളിവീണ
// തന്നനം പാടി........//