ഒന്നല്ല രണ്ടല്ല കുഞ്ഞാറ്റകള്‍
ഒന്നാനാം കൊമ്പത്തെ കൂത്താടികൾ (2)
മുറിവാലൻ കുറിഞ്ഞിയാണേ മൂത്തചേട്ടത്തി
കാക്കാലൻ കറുമ്പിയാണേ കുഞ്ഞുകുട്ടത്തി
ഈശോമിശിഹായേ കാത്തുകൊള്ളണേ
അരുമ കുഞ്ഞാടിൻ കുഞ്ഞിനേ
മുത്തിൻ മുത്തായ മക്കളേ
(ഒന്നല്ല രണ്ടല്ല...)
ഉടയോനെ ഇന്ന് പൂവാലി പെണ്ണിന്റെ
തിരുനാളിൻ പൊടിപൂരമല്ലേ (2)
വാവാച്ചി പൈതലേ വാവേച്ചും തിങ്കളേ
വക്കാണം കൊടിയേറ്റി പോന്നീടല്ലേ
മേൽമുണ്ട് ഞൊറിഞ്ഞു പൂച്ചട്ടയണിഞ്ഞു
മാടപ്രാവേ മഞ്ഞിൽ നനഞ്ഞേവാ
നേരുന്നേ മാറ്റേറും മംഗളങ്ങൾ
(ഒന്നല്ല രണ്ടല്ല...)
പെണ്ണാളേ ഇന്ന് മലയാറ്റൂർ പള്ളിയിൽ
ഓശാന പെരുന്നാളാണോർമ്മയില്ലേ (2)
പെരുന്നാളും കൂടണം തിരുനാമം വാഴ്ത്തണം
പൊയ്യെല്ലാം മെഴുകായ് ഉരുക്കിടേണം
മേയ്ക്കാമോതിരം കാതിലണിഞ്ഞു
കുർബാന കൈക്കൊണ്ടുവാ വരുമ്പോൾ
കുരുത്തോല തളിർ കൊണ്ടുവാ
ഒന്നല്ല രണ്ടല്ല കുഞ്ഞാറ്റകള്‍
ഒന്നാനാം കൊമ്പത്തെ കൂത്താടികൾ
മുറിവാലൻ കുറിഞ്ഞിയാണേ മൂത്തചേട്ടത്തി
കാക്കാലൻ കറുമ്പിയാണേ കുഞ്ഞുകുട്ടത്തി
ഈശോമിശിഹായേ കാത്തുകൊള്ളണേ
അരുമ കുഞ്ഞാടിൻ കുഞ്ഞിനേ
മുത്തിൻ മുത്തായ മക്കളേ