കണ്ണീരില്‍ നീരാട്ടു് എന്നും നോവിന് താരാട്ടു്
ദുഖത്തിന് പൊന്‍കൂട്ടില്‍ എന്നും തേങ്ങും കുയില്‍പ്പാട്ടു്..
തീയുള്ള നെഞ്ചം കാതോർത്തുവോ...
തേനുള്ള കൊഞ്ചല് കേഴുന്നുവോ ദൂരേ...ദൂരേ...
നീറും ഉൾത്താരിൽ.....
ഓ...ഓ...കണ്ണീരില്‍ നീരാട്ടു് എന്നും നോവിന് താരാട്ടു്
ദുഖത്തിന് പൊന്‍കൂട്ടില്‍ എന്നും തേങ്ങും കുയില്‍പ്പാട്ടു്..
എകാകിനീ നിന് മൂകാനുരാഗം
മെല്ലെ വാടും പൂവാകുന്നു...
സ്വര്‍ണ്ണം മിനുങ്ങും മാരന്റെ കണ്ണില്‍
സ്നേഹം ചൂടാന്‍ നീ വെമ്പുന്നോ...
പ്രിയതമനെങ്ങോ മിന്നിമറയുമ്പോള്‍
വിങ്ങുന്നോ നീ....
കള്ളിമുള്ളോ കൊള്ളും പോലെ നീറി നീറി താനേ നീ....
കണ്ണീരില്‍ നീരാട്ടു് എന്നും നോവിന് താരാട്ടു്
ദുഖത്തിന് പൊന്‍കൂട്ടില്‍ എന്നും തേങ്ങും കുയില്‍പ്പാട്ടു്..
ഓ.....ഓ....ഓ.....ഓ....
ശോകങ്ങളേകും ഭാരങ്ങളോടെ
രാവിന് മാറില്‍ നീ ചായുമ്പോള്‍
എന്നും വിതുമ്പും ഉള്ളിന്റെയുള്ളില്‍
ഏതോ കുഞ്ഞിന് കൈ നീളുമ്പോള്‍
ഇരുളലമേയും കരളിനു മീതേ
വാത്സല്യം നീ...
നിന്റെ നെഞ്ചും നീറും മഞ്ചം
നീര്‍ത്തി നീര്‍ത്തി താനേ....നീ.....
(കണ്ണീരില്‍ നീരാട്ടു്.....)