മാണിക്യപ്പൂമുത്ത് മാനിമ്പപ്പൂമോള്
മനിസ്സനെ മയക്കണ മൊഞ്ചൂറും മോറ്...
മുത്തുപ്പൂവിതളൊത്ത് തിളങ്ങും മേനി
മുത്തമൊന്നാ കവിളില്‍ കൊടുക്കാൻ പൂതി...
വില്ലൊത്ത് വളഞ്ഞുള്ള പുരികം മൂക്കും
വിടർന്നൊരു കുടമുല്ലച്ചിരിയും നോക്കും..
(വില്ലൊത്ത് വളഞ്ഞുള്ള......)
വില്ലൊത്ത് വളഞ്ഞുള്ള പുരികം മൂക്കും
വിടർന്നൊരു കുടമുല്ലച്ചിരിയും നോക്കും
കസവിന്റെ തട്ടമിട്ട് മിനുങ്ങണ പെണ്ണ്
മാണിക്യപ്പൂമുത്ത് മാനിമ്പപ്പൂമോള്
മനിസ്സനെ മയക്കണ മൊഞ്ചൂറും മോറ്...
കരിമീൻ കണ്ണതിൽ സുറുമയെഴ്തീട്ടുണ്ട്
കടക്കണ്ണിലൊരു ജന്നത്തൊളിക്കണുണ്ട്
(കരിമീൻ കണ്ണതിൽ.....)
കാൽത്തള ഇടയ്ക്കിടെ കിലുങ്ങണുണ്ട് അത്
കാണുമ്പോ ഞമ്മക്കാകെ കുളിരണുണ്ട്
(കാൽത്തള....)
മാണിക്യപ്പൂമുത്ത് മാനിമ്പപ്പൂമോള്
മനിസ്സനെ മയക്കണ മൊഞ്ചൂറും മോറ്...
മുത്തുപ്പൂവിതളൊത്ത് തിളങ്ങും മേനി
മുത്തമൊന്നാ കവിളില്‍ കൊടുക്കാൻ പൂതി...