ഏഴു നിറങ്ങളില്‍ ഏതു നിറം
ഏഴു സ്വരങ്ങളില്‍ ഏതു സ്വരം
നിന് നയനങ്ങളില്‍ നിന് അധരങ്ങളില്‍
നീ മൂളും ഗാനത്തിന് ഏതു രാഗം
ഏഴു നിറങ്ങളില്‍ ഏതു നിറം
ഏഴു സ്വരങ്ങളില്‍ ഏതു സ്വരം
നിന്റെ സോപാന വീഥികളൊക്കെയും
നിർമ്മാല്യ പൂക്കളാല്‍ അലങ്കരിക്കൂ
ആ വീഥി എനിക്കായ് തുറന്നു തരൂ
ആ രാത്രി എനിക്കായ് ഒരുങ്ങി നില്ക്കൂ
നിന്നെയെന്‍ മാറില്‍ ഒതുക്കി നിര്‍ത്താം
നിന്നെയെന്‍ ആത്മാവിന് താളമാക്കാം
(ഏഴു നിറങ്ങളില്‍)
നിന്റെ ഏകാന്ത സ്വപ്നങ്ങളൊക്കെയും
എന്നെക്കുറിച്ചുള്ളതായിരുന്നോ
ആ സ്വപ്നം വിടരാന്‍ കൊതിച്ചു നിന്നു
ആ സ്വര്‍ഗ്ഗ ലഹരിയില്‍ ലയിച്ചു നിന്നു
നിന്നെ എന്‍ ജീവന്റെ ജീവനാക്കാന്
എന്നുള്ളിൽ എന്തെന്തൊരാവേശം
(ഏഴു നിറങ്ങളില്‍)