ആദിഭിക്ഷുവിനോടു് എന്തു ചോദിക്കാൻ...
ശൂലപാണിയിൽ നിന്നും എന്തു മോഹിക്കാൻ...(2)
എന്തു ചോദിക്കാൻ...ഞാൻ എന്തു മോഹിക്കാൻ...
ഇനിയ രാഗം നെയ്ത കുയിലിനു് നൽകുവാൻ
ശ്യാമനിറം കണ്ടവനോടു് എന്തു ചോദിക്കാൻ...(2)
ഉയരെ ഗർജ്ജിക്കും മേഘത്തിൻ മേനിക്കു്
മിന്നലൊളിയേകും അവനോടു് എന്തു ചോദിക്കാൻ...
എന്തു ചോദിക്കാൻ...ഞാൻ എന്തു മോഹിക്കാൻ..(2)
പൂ പോലെ മൃദുവാകും പൈതലിന്നായുസ്സു്
നീട്ടാത്ത ദേവനോടു് എന്തു ചോദിക്കാൻ...(2)
അജ്ഞാതശിലകൾക്കു് വാഴുവാൻ അനുവാദം
നൽകുന്ന നാഥനോടു് എന്തു ചോദിക്കാൻ...
എന്തു ചോദിക്കാൻ...ഞാൻ എന്തു മോഹിക്കാൻ..(2)
ഗിരിരാജകന്യകയിൽ അനുരാഗിയാക്കുവാൻ
ശരമെയ്ത മദനന്റെ രിപുവിനോടായി
ഞാൻ എന്തു ചോദിക്കാൻ....
വരംകൊണ്ട ഗർവ്വോടെ അറിയാതെ എതിരിട്ട
ധനഞ്ജയനു് തന്നെയും തുണയായ ഹരനോടു്
ഞാൻ എന്തു ചോദിക്കാൻ....
സ്തുതിയിൽ പ്രസാദിക്കും നടരാജനോടായ്
ഞാൻ എന്തു ചോദിക്കാൻ....
മുക്കണ്ണൻ മുൻകോപി...
മുക്കണ്ണൻ മുൻകോപി മുക്തിദായകൻ നീ
ആദിഭിക്ഷുവിനോടു് എന്തു ചോദിക്കാൻ...
ശൂലപാണിയിൽ നിന്നും എന്തു മോഹിക്കാൻ...
എന്തു ചോദിക്കാൻ...ഞാൻ എന്തു മോഹിക്കാൻ..