കളിചിരി മാറാത്ത പ്രായം
കൌമാരം പൂവിട്ട പ്രായം
വസന്തം പിറന്നപ്പോള്‍ വള്ളിക്കുടിലുകളില്‍
കതിര്തേടും കിളികളായ് പറന്ന കാലം
(കളിചിരി ..)
സ്വപ്നങ്ങളോ പകല്‍ സ്വപ്നങ്ങളോ (2)
ആ...ആ...ആ..
പടിഞ്ഞാറന്‍ ചക്രവാളപ്പൂന്തോപ്പില്
പകലോന്‍ അന്തിയുറങ്ങുമ്പോള്
തിരമാലക്കുളിര്‍ കോരും തീരങ്ങളില്‍
നമ്മള് ഓടിക്കളിച്ചൊരു കാലം
സ്വപ്നങ്ങളോ പകല്‍ സ്വപ്നങ്ങളോ (2)
(കളിചിരി ..)
ആ...ആ...ആ..
ഈ സ്വര്‍ഗ്ഗസാന്ദ്രമാം തീരത്തൊരുനൂറു
ജന്മങ്ങള് ഒന്നായ് നമ്മള് (ഈ ..)
മെയ്യോടു മേയ് ചേര്‍ന്ന് പൊന്ചിപ്പി തേടിക്കോ-
ണ്ടോടിക്കളിച്ചൊരു കാലം
സ്വപ്നങ്ങളോ പകല്‍ സ്വപ്നങ്ങളോ (2)
(കളിചിരി ..)