(പു) തൊട്ടു വിളിച്ചാലോ
(സ്ത്രീ) ഉം
(പു) മെല്ലെ തൊട്ടു വിളിച്ചാലോ
(പു) തൊട്ടു വിളിച്ചാലോ മെല്ലെ തൊട്ടു വിളിച്ചാലോ
ഈ മുത്തണിമഞ്ഞിന്മുന്തിരിമൊട്ടില് തൊട്ടു വിളിച്ചാലോ
തൊട്ടു വിളിച്ചാലോ മെല്ലെ തൊട്ടു വിളിച്ചാലോ
(സ്ത്രീ) എന്റെ നിലാവിന് തൂവലില്‍ നിന്നുടെ മണിവിരലൊഴുകുകയല്ലേ
എന്റെ മനസ്സിന്മിന്നല്ച്ചിറകില് മഴയായി പൊഴിയുകയല്ലേ
(പു) തൊട്ടു വിളിച്ചാലോ മെല്ലെ തൊട്ടു വിളിച്ചാലോ
(സ്ത്രീ) ഹേ.. തൊട്ടു വിളിക്കാമോ എന്നെ തൊട്ടു വിളിക്കാമോ
(കൊ) ഹേ...ഹേ സനിധ സനിധ സനി സനിധപാ....
പനിധസ .ധസസ ധപമഗ പമഗരി നിധനിനി ധനിനിധ പനിധസാ...
(സ്ത്രീ) ഇല്ലയില്ല ദേ നിന് മേനീല് ഞാന്‍ നനുത്ത കാറ്റായി വീശുമ്പോള്‍
(പു) നവംബര്‍ മഞ്ഞിന്‍കൂടാരം നിനക്കു തീര്ക്കാമെന് നെഞ്ചില്‍
(സ്ത്രീ) ഇല്ലയില്ല ദേ നിന് മേനീല് ഞാന്‍ നനുത്ത കാറ്റായി വീശുമ്പോള്‍
(പു) നവംബര്‍ മഞ്ഞിന്‍കൂടാരം നിനക്കു തീര്ക്കാമെന് നെഞ്ചില്‍
(സ്ത്രീ) ഒലിവിലക്കൈവിരല് തലോടുന്ന വേളയില്‍
(സ്ത്രീ) കൊഞ്ചും നിലാവില് വിയര്‍ക്കുന്നു ഞാന്‍
(പു) (തൊട്ടു വിളിച്ചാലോ )
(സ്ത്രീ) ഉം.. (എന്റെ നിലാവിന് )
(പു) തൊട്ടു വിളിച്ചാലോ മെല്ലെ തൊട്ടു വിളിച്ചാലോ
(പു) സലോമിയാം നിന് മാറില്‍ ഞാന്‍ സരോദു് പോലെ മയങ്ങുമ്പോള്‍
(സ്ത്രീ) തുടുത്ത തൂവല്‍ വിരലുകളാല്‍ വിതുമ്പി മീട്ടിപ്പാടും ഞാന്‍
(പു) സലോമിയാം നിന് മാറില്‍ ഞാന്‍ സരോദു് പോലെ മയങ്ങുമ്പോള്‍
(സ്ത്രീ) തുടുത്ത തൂവല്‍ വിരലുകളാല്‍ വിതുമ്പി മീട്ടിപ്പാടും ഞാന്‍ - പിന്നെ
(പു) നിനക്കായി ഞാന്‍ എന്റെ കിനാവിന്റെ താജു്മഹള്‍
(പു) ചൂടാത്തത്തൂമുടി കുരുക്കുന്നു ഞാന്‍
(സ്ത്രീ) തൊട്ടുവിളിക്കാമോ ചൂടാ തൊട്ടുവിളിക്കാമോ
(പു) തൊട്ടുവിളിച്ചാലോ മെല്ലെ തൊട്ടുവിളിച്ചാലോ
(സ്ത്രീ) എന്നെ മുത്തണിമഞ്ഞിന്മുന്തിരിമൊട്ടില് തൊട്ടു വിളിക്കാന്‍ വാ
(പു) എന്റെ നിലാവിന്തൂവലില് നിന്നുടെ മണിവിരലൊഴുകുകയല്ലേ
(സ്ത്രീ) എന്റെ മനസ്സിന്മിന്നല്ച്ചിറകില് മഴയായി പൊഴിയുകയല്ലേ
(പു) ഉം ഉം ഹും
(സ്ത്രീ) ലാ ലാ ലാ
(ഡു) ഉം ഉം ഉം ഉം ഉം
(പു) ഉം ഉം ഹും
(സ്ത്രീ) ല-ല ലാ ലാ
(ഡു) ഉം ഉം ഉം ഉം ഉം