Title (Indic)അഭിനയജീവിത WorkSwama Gopuram Year1984 LanguageMalayalam Credits Role Artist Music Johnson Performer KJ Yesudas Writer SL Puram Anandakrishnan LyricsMalayalamഅഭിനയജീവിത വേദിയിലാടുവാന്‍ അണിയുന്നു വേഷങ്ങള്‍ തലമുറകള്‍ കഥയെന്തെന്നറിയാതെ കളിക്കുന്നു കോലങ്ങള്‍ മനുഷ്യരൂപങ്ങള്‍ ആദിയിലാദവും ഹവ്വയുമരങ്ങേറി ഏദന്‍ തോട്ടത്തിലീ നാടകം അന്നു തുടങ്ങിയ രംഗങ്ങളിന്നും യവനികവീഴാതെ തുടരുന്നല്ലോ ഭൂമിയിലായിരം ആശകള്‍ മുടിയേറ്റും പാവം മനുഷ്യാ നീയറിയുന്നോ മണ്ണില്‍ തുടങ്ങിയ ജീവിതമൊരുനാള്‍ മണ്ണടിഞ്ഞീടുന്ന നിത്യവസന്തം Englishabhinayajīvida vediyilāḍuvān aṇiyunnu veṣaṅṅaḽ talamuṟagaḽ kathayĕndĕnnaṟiyādĕ kaḽikkunnu kolaṅṅaḽ manuṣyarūbaṅṅaḽ ādiyilādavuṁ havvayumaraṅṅeṟi edan doṭṭattilī nāḍagaṁ annu tuḍaṅṅiya raṁgaṅṅaḽinnuṁ yavanigavīḻādĕ tuḍarunnallo bhūmiyilāyiraṁ āśagaḽ muḍiyeṭruṁ pāvaṁ manuṣyā nīyaṟiyunno maṇṇil tuḍaṅṅiya jīvidamŏrunāḽ maṇṇaḍiññīḍunna nityavasandaṁ