സ്വീകരിക്കൂ നീ സ്വീകരിക്കൂ
ദേവാ....
സ്വീകരിക്കൂ നീ സ്വീകരിക്കൂ
പ്രേമമുന്തിരിച്ചാറു നിറച്ചൊരെന്‍
ജീവിത പാനപാത്രം
ദേവാ... സ്വീകരിക്കൂ
സരസം നിന്‍ കൈവിരലുകളാലെന്‍
ഹൃദയവീണയിലൂടെ സരസം...
ശ്രുതിസുഖ താളലയത്തോടൊഴുക്കു
സ്വരരാഗ സുധാഗംഗ
ദേവാ.........
എൻ മൃദുമാനസ വെണ്ണക്കല്ലില്‍
എന്‍ പ്രിയ നീ പണിതീര്‍ക്കൂ
നിത്യനൂതന മോഹാനുരാഗ
മുദ്രിതമാമൊരു ശില്പം
ദേവാ........