Svayamvarattirunaal raatri

സ്വയംവരത്തിരുനാള്‍ രാത്രി
Year
Language

സ്വയംവരത്തിരുനാൾ രാത്രി ഇന്നു സ്വർഗ്ഗം തുറക്കുന്ന രാത്രി...
മംഗളം വിളയും ശൃംഗാരരാത്രിയിൽ മണവാളനെന്താണു സമ്മാനം...

അരയന്നപ്പിടയുടെ നാണമോടെ അരഞ്ഞാണം കിലുങ്ങുന്ന നടയോടെ...
അരികത്തൊഴുകി വരും യൌവ്വനമേ നിന്നെ മിഴികളാൽ ഞാൻ കോരിക്കുടിക്കട്ടെ
നിന്റെ അധരസിന്ദൂരം ഞാനണിയട്ടെ....

സ്വയംവരത്തിരുനാൾ രാത്രി ഇന്നു സ്വർഗ്ഗം തുറക്കുന്ന രാത്രി...

പഞ്ചേന്ദ്രിയങ്ങളിലനുഭൂതികളുടെ പനിനീരും പരിമളവും നിറയുമ്പോൾ
നിന്നിലെ നീയിന്നെന്നിലെ എന്നിലൊരു മുന്തിരിവള്ളിയായ് പടർന്നു കേറൂ...
ഒരു പുതിയവികാരത്തെ പുണർന്നുറങ്ങൂ....

സ്വയംവരത്തിരുനാൾ രാത്രി ഇന്നു സ്വർഗ്ഗം തുറക്കുന്ന രാത്രി...
മംഗളം വിളയും ശൃംഗാരരാത്രിയിൽ മണവാളനെന്താണു സമ്മാനം...
മണവാളനെന്താണു സമ്മാനം...
സ്വയംവരത്തിരുനാൾ രാത്രി ഇന്നു സ്വർഗ്ഗം തുറക്കുന്ന രാത്രി...

svayaṁvarattirunāḽ rātri innu svarggaṁ tuṟakkunna rātri...
maṁgaḽaṁ viḽayuṁ śṛṁgārarātriyil maṇavāḽanĕndāṇu sammānaṁ...

arayannappiḍayuḍĕ nāṇamoḍĕ araññāṇaṁ kiluṅṅunna naḍayoḍĕ...
arigattŏḻugi varuṁ yaൌvvaname ninnĕ miḻigaḽāl ñān korikkuḍikkaṭṭĕ
ninṟĕ adharasindūraṁ ñānaṇiyaṭṭĕ....

svayaṁvarattirunāḽ rātri innu svarggaṁ tuṟakkunna rātri...

pañjendriyaṅṅaḽilanubhūdigaḽuḍĕ paninīruṁ parimaḽavuṁ niṟayumboḽ
ninnilĕ nīyinnĕnnilĕ ĕnnilŏru mundirivaḽḽiyāy paḍarnnu keṟū...
ŏru pudiyavigārattĕ puṇarnnuṟaṅṅū....

svayaṁvarattirunāḽ rātri innu svarggaṁ tuṟakkunna rātri...
maṁgaḽaṁ viḽayuṁ śṛṁgārarātriyil maṇavāḽanĕndāṇu sammānaṁ...
maṇavāḽanĕndāṇu sammānaṁ...