ആ..ആ..ആ..ആ....
സ്വയംവരത്തിനു പന്തലൊരുക്കി നമുക്കു നീലാകാശം
ആഹാ....ആഹാ...ആഹാ....
സ്വയംവരത്തിനു പന്തലൊരുക്കി നമുക്കു നീലാകാശം
നീലാകാശം.....
നിന്‍ വരവേല്‍പ്പിനു താലങ്ങളേന്തി താമരപ്പൊയ്കകള്‍ നീളേ..
ഒരുങ്ങി വരൂ...ആ..ആ..ആ..ആ...
ഒരുങ്ങി വരൂ ഒരു താളത്തിന്‍ അലകളിലൊഴുകി വരൂ...
അലകളിലൊഴുകി വരൂ...ആഹാ..ആഹാ..ആഹാ...
സ്വയംവരത്തിനു പന്തലൊരുക്കി നമുക്കു നീലാകാശം
നീലാകാശം....
ആഹാഹാഹാ...ആഹാഹാഹാ...ആഹാഹാഹാ...ആ..ആ..ആ...
പിറന്നകാലം മുതല്‍ നിന്നെ കിനാവുകണ്ടു വളര്‍ന്നു
എന്‍ നിഴല്‍പോലുമറിയാതെ ഞാന്‍ നിനക്കു മണിയറതീര്‍ത്തു...
ഓടി വരൂ...ആ..ആ..ആ....ആ..
ഓടിവരൂ വെണ്‍മേഘത്തിന്‍ ചിറകുകളേറി വരൂ....
ചിറകുകളേറി വരൂ....
ആഹാ..ആഹാ..ആഹാ...ആ..ആ..ആ...
സ്വയംവരത്തിനു പന്തലൊരുക്കി നമുക്കു നീലാകാശം
നീലാകാശം....
ആഹാഹാഹാ...ആഹാഹാഹാ...ആഹാഹാഹാ...ആ..ആ..ആ...
സ്നേഹവസന്ത പൂക്കളാലെ ദേവീ നിന്നെ ഒരുക്കും
എന്റെ മനസ്സിന്‍ പൂജാമുറി ഞാന്‍ എന്നും നിനക്കു നല്‍കും
ആടി വരൂ...ആ..ആ..ആ...ആ...
ആടിവരൂ ഒരു ജന്മത്തിന്‍ ഊഞ്ഞാലാടി വരൂ....
ഊഞ്ഞാലാടിവരൂ...
ആഹാ..ആഹാ..ആഹാ...
സ്വയംവരത്തിനു പന്തലൊരുക്കി നമുക്കു നീലാകാശം
നീലാകാശം....ആ....ആ...
നീലാകാശം....ആ...ആ....