സ്വയംവരപ്പന്തലിലിന്ന് സ്വര്‍ഗ്ഗീയസംഗീതം
മണവാട്ടിക്കിളിയേ പോരൂ നീ...
കൈകളില്‍ മൈലാഞ്ചിക്ക് മൂവന്തിപ്പൊന്‍താലം
ആലോലക്കണ്ണുകളെഴുതാന്‍ ആകാശമണിച്ചെപ്പ്
(സ്വയംവര...)
മണ്ണിലിരിക്കണ മണവാട്ടിക്ക്
വിണ്ണില്‍നിന്നൊരു മാരന്‍ വേണം
അവന്റെ കവിളില്‍ മഴവില്ല്
അവന്റെ ചുണ്ടില്‍ മാണിക്യക്കല്ല്
അമൃതംവഴിയും അവന്റെ നാവില്‍
സംഗീതത്തില്‍ തേന്‍ചൊല്ല്
(സ്വയംവര...)
ഹൃദയമൃദംഗം തകധിമിതാളം
വധുവിനു വരനൊരു ലഹരി പകര്‍ന്നേ
അവളുടെ കണ്ണില്‍ മീനാട്ടം
അവളുടെ നെഞ്ചില്‍ മാമയിലാട്ടം
പുളകം വിടരും അവളുടെ നിനവില്‍
മാംഗല്യത്തിന്‍ മഴവില്ല്
(സ്വയംവര...)