Svayamvaram

സ്വയംവരം
Work
Year
Language

സ്വയം വരം സ്വയംവരം

സ്വയം വരം സ്വയംവരം സ്വയം വരം ഇന്ന് സ്വയംവരം
നിങ്ങളിലാരോ ഒരുവൻ ഇന്നെന്റെ വരൻ
ആരവനാരാരോ ആരോ..ആരോ..(സ്വയം വരം)

സ്വപ്നത്തിൽ ഞാൻ കണ്ട കാമസ്വരൂപനീ
സദസ്സിലുണ്ടോ ഈ സദസ്സിലുണ്ടോ എന്റെ
പ്രാണഹർഷങ്ങളെ പൂ കൊണ്ടു മൂടിയ
ഗായകനിവിടെയുണ്ടോ ഏകാന്ത
ഗായകനിവിടെയുണ്ടോ
വരൂ വരൂ സ്വീകരിക്കൂ വിവാഹമാല്യം (സ്വയം വരം..)

സ്വർണ്ണത്തിൽ വാർത്തൊരാ സ്വർഗ്ഗസൗന്ദര്യമീ
സദസ്സിലുണ്ടോ ഈ സദസ്സിലുണ്ടോ എന്റെ
പ്രേമിച്ചു ലാളിച്ച് മാറിൽ മയക്കിയ
കാമുകനിവിടെയുണ്ടോ സങ്കല്പ കാമുകനിവിടെയുണ്ടോ
വരൂ വരൂ സ്വീകരിക്കൂ വിവാഹമാല്യം (സ്വയം വരം..)

svayaṁ varaṁ svayaṁvaraṁ

svayaṁ varaṁ svayaṁvaraṁ svayaṁ varaṁ inn svayaṁvaraṁ
niṅṅaḽilāro ŏruvan innĕnṟĕ varan
āravanārāro āro..āro..(svayaṁ varaṁ)

svapnattil ñān kaṇḍa kāmasvarūbanī
sadassiluṇḍo ī sadassiluṇḍo ĕnṟĕ
prāṇaharṣaṅṅaḽĕ pū kŏṇḍu mūḍiya
gāyaganiviḍĕyuṇḍo egānda
gāyaganiviḍĕyuṇḍo
varū varū svīgarikkū vivāhamālyaṁ (svayaṁ varaṁ..)

svarṇṇattil vārttŏrā svarggasaundaryamī
sadassiluṇḍo ī sadassiluṇḍo ĕnṟĕ
premiccu lāḽicc māṟil mayakkiya
kāmuganiviḍĕyuṇḍo saṅgalba kāmuganiviḍĕyuṇḍo
varū varū svīgarikkū vivāhamālyaṁ (svayaṁ varaṁ..)