സ്വര്‍ണ്ണവിഗ്രഹമേ.. ആ..
സ്വര്‍ണ്ണവിഗ്രഹമേ
സ്വപ്നസുഗന്ധതൈലം പൂശിയ
സ്വര്‍ണ്ണവിഗ്രഹമേ
ലജ്ജാവതിയാം...
ലജ്ജാവതിയാം എന്റെ കിനാവിലെ
ചിത്രശലഭമേ
ശില്‍പ്പങ്ങള്‍ കൊണ്ടു നിറയ്ക്കു നീയെന്‍
ശിശിര നന്ദനോദ്യാനം
ആ.... മ്....
മകരമഞ്ഞല പുല്‍കിവിടര്‍ത്തിയ
മധുരവികാരവുമായ്
ഈറനുടുത്തുനീയരികില്‍ വരുമ്പോള്‍
ഇതുവരെയില്ലാത്തൊരഭിലാഷം
ഏതോ ലഹരിയിലെന്റെ മനസ്സിലെ
ഏഴിലത്താമരപ്പൂവിതളില്‍
പറയാനരുതാത്ത പരമാനന്ദത്തിന്‍
പരാഗകുങ്കുമക്കുറി വരച്ചു നീ