Svarnnavarnnattattamitta

സ്വര്‍ണ്ണവര്‍ണ്ണത്തട്ടമിട്ട
Work
Year
Language

സ്വര്‍ണ്ണവര്‍ണ്ണത്തട്ടമിട്ട സുന്ദരിപ്പെണ്ണേ നിന്റെ
പുന്നാരപ്പുതുമാരന്‍ വരണൊണ്ട്

അനങ്ങുമ്പോളലുക്കത്ത് കിലുങ്ങേണം
അരമണി കിലുകിലെ കുലുങ്ങേണം
മദനപ്പൂങ്കാവനത്തില്‍ മണവാളന്‍ വരും നേരം
മഴവില്ലു കവിളത്തു വിരിയേണം ഇന്നു
മൈലാഞ്ചിയണിഞ്ഞു പെണ്ണൊരുങ്ങേണം ഇന്നു
മൈലാഞ്ചിയണിഞ്ഞു പെണ്ണൊരുങ്ങേണം

പുത്തന്മണിയറവാതിലടച്ച്
പട്ടുകിടക്ക കുടഞ്ഞുവിരിച്ച്
കട്ടിലിലപ്പിടിയത്തര്‍ തളിക്കണ-
മവനെയിരുത്തേണം -പിന്നെ?
കസ്തൂരിവെറ്റില തേച്ചുതെറുക്കണം
കള്ളനു നല്‍കേണം ആ കള്ളനു നല്‍കേണം - പിന്നെ?
പുത്തന്‍ മണവാട്ടിയിന്നത്തെ രാത്രിയില്‍
ഒന്നിച്ചുറങ്ങേണം നിങ്ങള്‍ ഒന്നിച്ചുറങ്ങേണം

സ്വര്‍ണ്ണവര്‍ണ്ണത്തട്ടമിട്ട സുന്ദരിപ്പെണ്ണേ നിന്റെ
പുന്നാരപ്പുതുമാരന്‍ വരണൊണ്ട്

svarṇṇavarṇṇattaṭṭamiṭṭa sundarippĕṇṇe ninṟĕ
punnārappudumāran varaṇŏṇḍ

anaṅṅumboḽalukkatt kiluṅṅeṇaṁ
aramaṇi kilugilĕ kuluṅṅeṇaṁ
madanappūṅgāvanattil maṇavāḽan varuṁ neraṁ
maḻavillu kaviḽattu viriyeṇaṁ innu
mailāñjiyaṇiññu pĕṇṇŏruṅṅeṇaṁ innu
mailāñjiyaṇiññu pĕṇṇŏruṅṅeṇaṁ

puttanmaṇiyaṟavādilaḍacc
paṭṭugiḍakka kuḍaññuviricc
kaṭṭililappiḍiyattar taḽikkaṇa-
mavanĕyirutteṇaṁ -pinnĕ?
kastūrivĕṭrila teccudĕṟukkaṇaṁ
kaḽḽanu nalgeṇaṁ ā kaḽḽanu nalgeṇaṁ - pinnĕ?
puttan maṇavāṭṭiyinnattĕ rātriyil
ŏnniccuṟaṅṅeṇaṁ niṅṅaḽ ŏnniccuṟaṅṅeṇaṁ

svarṇṇavarṇṇattaṭṭamiṭṭa sundarippĕṇṇe ninṟĕ
punnārappudumāran varaṇŏṇḍ