സ്വര്‍ണ്ണചൂഡാമണി ചാര്‍ത്തി
സ്വര്‍ണ്ണചൂഡാമണി ചാര്‍ത്തി
സ്വയംവര വധുവെന്നരികിലെത്തി
അവളുടെ സ്വപ്നശയ്യാസദനത്തില്‍
പുഷ്പസായകന്‍ കൂടെയെത്തി
മനസ്സു മനസ്സിന്റെ ശ്രവണപുടങ്ങളില്‍
പ്രണയരഹസ്യങ്ങള്‍ പറഞ്ഞു ആയിരം
പ്രണയരഹസ്യങ്ങള്‍ പറഞ്ഞു
വരന്റെ മിഴികളും വധുവിന്റെ ചൊടികളും
വാത്സ്യായനനെ തിരഞ്ഞു
സരസീരുഹപ്പക്ഷി നാണിച്ചുപാടി
സലജ്ജോഹം സലജ്ജോഹം സലജ്ജോഹം
മലരില്‍ മലര്‍പൂക്കും മധുവിധുരാത്രിയില്‍
മദന ധനുസ്സുകളൊടിഞ്ഞു ആയിരം
മദന ധനുസ്സുകളൊടിഞ്ഞു
സിരകള്‍ സിരകളെ പൊതിയുന്ന നിമിഷങ്ങള്‍
ശൃംഗാരലഹരിയില്‍ തുഴഞ്ഞു
ഋതുസംഗമപ്പക്ഷി കാലത്തുപാടീ
ഇനിനാളേ ഇനിനാളേ ഇനിനാളേ
svarṇṇasūḍāmaṇi sārtti
svayaṁvara vadhuvĕnnarigilĕtti
avaḽuḍĕ svapnaśayyāsadanattil
puṣpasāyagan kūḍĕyĕtti
manassu manassinṟĕ śravaṇabuḍaṅṅaḽil
praṇayarahasyaṅṅaḽ paṟaññu āyiraṁ
praṇayarahasyaṅṅaḽ paṟaññu
varanṟĕ miḻigaḽuṁ vadhuvinṟĕ sŏḍigaḽuṁ
vātsyāyananĕ tiraññu
sarasīruhappakṣi nāṇiccubāḍi
salajjohaṁ salajjohaṁ salajjohaṁ
malaril malarbūkkuṁ madhuvidhurātriyil
madana dhanussugaḽŏḍiññu āyiraṁ
madana dhanussugaḽŏḍiññu
siragaḽ siragaḽĕ pŏdiyunna nimiṣaṅṅaḽ
śṛṁgāralahariyil tuḻaññu
ṛtusaṁgamappakṣi kālattubāḍī
inināḽe inināḽe inināḽe