Svarnnamayoora rathattil

സ്വർണ്ണമയൂര രഥത്തിൽ
Work
Year
Language

സ്വര്‍ണ്ണമയൂരരഥത്തിലിരിക്കും സ്വയംപ്രഭേ സന്ധ്യേ....
സ്വര്‍ണ്ണമയൂരരഥത്തിലിരിക്കും സ്വയംപ്രഭേ സന്ധ്യേ നിന്റെ
ബന്ധുരചിത്രനിശാസദനം......
ബന്ധുരചിത്രനിശാസദനം നീ എന്തിനു വെറുതെ തുറന്നൂ....ആരുടെ
പുഞ്ചിരിയില്‍ സ്വയം മറന്നൂ....പുഞ്ചിരിയില്‍ സ്വയം മറന്നൂ...
സ്വര്‍ണ്ണമയൂരരഥത്തിലിരിക്കും സ്വയംപ്രഭേ സന്ധ്യേ....

മാലതീലതകളാല്‍ തോരണം ചാര്‍ത്തുമീ മാധവമണ്ഡപത്തില്‍....
മാലതീലതകളാല്‍ തോരണം ചാര്‍ത്തുമീ മാധവമണ്ഡപത്തില്‍
ആരുടെ കടക്കണ്‍ശരവര്‍ഷധാരയില്‍......
ആരുടെ കടക്കണ്‍ശരവര്‍ഷധാരയില്‍ ആകെത്തളര്‍ന്നു നീ അവശയായി...ഇപ്പോള്‍
ഏതഭിലാഷത്താല്‍ വിവശയായി...ഏതഭിലാഷത്താല്‍ വിവശയായി...

സ്വര്‍ണ്ണമയൂരരഥത്തിലിരിക്കും സ്വയംപ്രഭേ സന്ധ്യേ നിന്റെ
ബന്ധുരചിത്രനിശാസദനം നീ എന്തിനു വെറുതെ തുറന്നൂ....ആരുടെ
പുഞ്ചിരിയില്‍ സ്വയം മറന്നൂ....പുഞ്ചിരിയില്‍ സ്വയം മറന്നൂ...
സ്വര്‍ണ്ണമയൂരരഥത്തിലിരിക്കും സ്വയംപ്രഭേ സന്ധ്യേ....

ഒറ്റയ്ക്കിരുന്നു നീ സ്വപ്നം കാണുന്ന മുഗ്ദ്ധമുഹൂര്‍ത്തങ്ങളില്‍...
ഒറ്റയ്ക്കിരുന്നു നീ സ്വപ്നം കാണുന്ന മുഗ്ദ്ധമുഹൂര്‍ത്തങ്ങളില്‍
തേജോമയമാം നിന്‍ മനോരഥത്തില്‍....
തേജോമയമാം നിന്‍ മനോരഥത്തില്‍ ഏതൊരു മധുരവികാരം...അതില്‍
വാചാലമൌനത്തിലേതൊരു രാഗം....വാചാലമൌനത്തിലേതൊരു രാഗം....

സ്വര്‍ണ്ണമയൂരരഥത്തിലിരിക്കും സ്വയംപ്രഭേ സന്ധ്യേ നിന്റെ
ബന്ധുരചിത്രനിശാസദനം നീ എന്തിനു വെറുതെ തുറന്നൂ....ആരുടെ
പുഞ്ചിരിയില്‍ സ്വയം മറന്നൂ....പുഞ്ചിരിയില്‍ സ്വയം മറന്നൂ...
സ്വര്‍ണ്ണമയൂരരഥത്തിലിരിക്കും സ്വയംപ്രഭേ സന്ധ്യേ....

svarṇṇamayūrarathattilirikkuṁ svayaṁprabhe sandhye....
svarṇṇamayūrarathattilirikkuṁ svayaṁprabhe sandhye ninṟĕ
bandhurasitraniśāsadanaṁ......
bandhurasitraniśāsadanaṁ nī ĕndinu vĕṟudĕ tuṟannū....āruḍĕ
puñjiriyil svayaṁ maṟannū....puñjiriyil svayaṁ maṟannū...
svarṇṇamayūrarathattilirikkuṁ svayaṁprabhe sandhye....

māladīladagaḽāl toraṇaṁ sārttumī mādhavamaṇḍabattil....
māladīladagaḽāl toraṇaṁ sārttumī mādhavamaṇḍabattil
āruḍĕ kaḍakkaṇśaravarṣadhārayil......
āruḍĕ kaḍakkaṇśaravarṣadhārayil āgĕttaḽarnnu nī avaśayāyi...ippoḽ
edabhilāṣattāl vivaśayāyi...edabhilāṣattāl vivaśayāyi...

svarṇṇamayūrarathattilirikkuṁ svayaṁprabhe sandhye ninṟĕ
bandhurasitraniśāsadanaṁ nī ĕndinu vĕṟudĕ tuṟannū....āruḍĕ
puñjiriyil svayaṁ maṟannū....puñjiriyil svayaṁ maṟannū...
svarṇṇamayūrarathattilirikkuṁ svayaṁprabhe sandhye....

ŏṭraykkirunnu nī svapnaṁ kāṇunna mugddhamuhūrttaṅṅaḽil...
ŏṭraykkirunnu nī svapnaṁ kāṇunna mugddhamuhūrttaṅṅaḽil
tejomayamāṁ nin manorathattil....
tejomayamāṁ nin manorathattil edŏru madhuravigāraṁ...adil
vāsālamaൌnattiledŏru rāgaṁ....vāsālamaൌnattiledŏru rāgaṁ....