Svarnnamalli puspavanattil

സ്വര്‍ണ്ണമല്ലി പുഷ്പവനത്തില്‍
Year
Language

സ്വര്‍ണ്ണമല്ലീപുഷ്പവനത്തില്‍...
അന്നൊരു പുലരിയിലോമന നിന്നു
വര്‍ണ്ണദേവത പോലെ
അഞ്ജനമിഴികളുമായി
സ്വര്‍ണ്ണമല്ലീപുഷ്പവനത്തില്‍...

രാ‍ത്രിയിലൊളിവില്‍ വാനം പൂകിയ
പൂനിലാവിന്‍ ചേലാ..
രാ‍ത്രിയിലൊളിവില്‍ വാനം പൂകിയ
പൂനിലാവിന്‍ ചേലാ..
മന്നില്‍ മറന്നു കളഞ്ഞൊരു നൂലിഴ
നിന്നധരം ചിരിയാക്കി
നിന്‍ ചിരി കണ്ടു തളിര്‍ത്തു പൂവനം
നിന്‍മേനി കണ്ടു തരിച്ചു മാധവം (സ്വര്‍ണ്ണമല്ലീ)

അശ്വതിയുത്സവത്തേരു കണ്ടൊരു
ശിശുവിന്‍ ഹൃദയം പോലേ
അശ്വതിയുത്സവത്തേരു കണ്ടൊരു
ശിശുവിന്‍ ഹൃദയം പോലേ
അഴകിന്നത്ഭുതനിലയം കണ്ടെന്‍
ആശാകലിക വിടര്‍ന്നു
നിന്മൊഴി കേട്ടു ചിരിച്ചു കാവുകള്‍
നിന്‍ ഗാനം കേട്ടു മദിച്ചു ചോലകള്‍ (സ്വര്‍ണ്ണമല്ലീ)

svarṇṇamallībuṣpavanattil...
annŏru pulariyilomana ninnu
varṇṇadevada polĕ
añjanamiḻigaḽumāyi
svarṇṇamallībuṣpavanattil...

rātriyilŏḽivil vānaṁ pūgiya
pūnilāvin selā..
rātriyilŏḽivil vānaṁ pūgiya
pūnilāvin selā..
mannil maṟannu kaḽaññŏru nūliḻa
ninnadharaṁ siriyākki
nin siri kaṇḍu taḽirttu pūvanaṁ
ninmeni kaṇḍu tariccu mādhavaṁ (svarṇṇamallī)

aśvadiyutsavatteru kaṇḍŏru
śiśuvin hṛdayaṁ pole
aśvadiyutsavatteru kaṇḍŏru
śiśuvin hṛdayaṁ pole
aḻaginnatbhudanilayaṁ kaṇḍĕn
āśāgaliga viḍarnnu
ninmŏḻi keṭṭu siriccu kāvugaḽ
nin gānaṁ keṭṭu madiccu solagaḽ (svarṇṇamallī)