Svarnnamaalagal

സ്വര്‍ണ്ണമാലകള്‍
Year
Language

സ്വര്‍ണ്ണമാലകള്‍ വിണ്ണില്‍ വിതറും
സ്വപ്നലോലയാം സായാഹ്നമേ
തരൂ തരൂ സുരാഗങ്ങളേ
എന്നാത്മാവിന്‍ രാഗങ്ങളേ...
(തരൂ തരൂ....)

നാദങ്ങളേ.....സ്നേഹഭാവങ്ങളേ...
സങ്കല്പത്തിന്‍ നാളങ്ങളേ
എന്നില്‍ വന്നു നിറയൂ എന്നുള്ളില്‍ നൃത്തമാടൂ
തരള ഹൃദയരാഗങ്ങള്‍ എന്നിലുണര്‍ത്തൂ
(സ്വര്‍ണ്ണമാലകള്‍....)

മോഹങ്ങളേ സ്വപ്നരേണുക്കളേ
താരുണ്യത്തിന്‍ പ്രദീപങ്ങളേ
എന്നില്‍ വന്നു നിറയൂ എന്നുള്ളിലമൃതു ചൊരിയൂ
മധുര മൃദുവികാരങ്ങള്‍ എന്നിലുണര്‍ത്തൂ...
(സ്വര്‍ണ്ണമാലകള്‍....)

svarṇṇamālagaḽ viṇṇil vidaṟuṁ
svapnalolayāṁ sāyāhname
tarū tarū surāgaṅṅaḽe
ĕnnātmāvin rāgaṅṅaḽe...
(tarū tarū....)

nādaṅṅaḽe.....snehabhāvaṅṅaḽe...
saṅgalbattin nāḽaṅṅaḽe
ĕnnil vannu niṟayū ĕnnuḽḽil nṛttamāḍū
taraḽa hṛdayarāgaṅṅaḽ ĕnniluṇarttū
(svarṇṇamālagaḽ....)

mohaṅṅaḽe svapnareṇukkaḽe
tāruṇyattin pradībaṅṅaḽe
ĕnnil vannu niṟayū ĕnnuḽḽilamṛtu sŏriyū
madhura mṛduvigāraṅṅaḽ ĕnniluṇarttū...
(svarṇṇamālagaḽ....)