Svarnnabuspasaramulla

സ്വര്‍ണ്ണപുഷ്പശരമുള്ള
Year
Language

സ്വര്‍ണ്ണപുഷ്പശരമുള്ള കാമദേവന്‍ നിന്റെ
കണ്മുനപ്പൂവമ്പിനായി തപസ്സു ചെയ്‌വൂ
സ്വര്‍ണ്ണപുഷ്പശരമുള്ള കാമദേവന്‍ നിന്റെ
കണ്മുനപ്പൂവമ്പിനായി തപസ്സു ചെയ്‌വൂ
കണ്‍ തുറക്കൂ അനുഗ്രഹിക്കൂ

പൊന്നശോകപൂവണിയും ദേവകന്യകള്‍ നിന്റെ
മന്ദഹാസപൂക്കണിയ്ക്കായ് കൊതിച്ചുനില്‍പ്പൂ
പൊന്നുഷസ്സും പൌര്‍ണ്ണമിയും തോഴിമാരായി നിനക്ക്
കുങ്കുമവും ചന്ദനവും കൊണ്ടുവരുന്നു
നിന്നെ അണിയിക്കുന്നു (സ്വര്‍ണ്ണപുഷ്പശരമുള്ള)

പുഷ്യരാഗകേസരങ്ങള്‍ വിടര്‍ത്തിനില്‍ക്കും സൂര്യ
പുഷ്പമായ് നീ എന്മനസ്സില്‍ ചിരിച്ചു നില്‍പ്പൂ
മുത്തൊളിച്ചിറകു വീശി അതിനു ചുറ്റും എന്റെ
സ്വപ്നശലഭങ്ങള്‍ മൂളിപ്പറന്നിടുന്നു
പാറിപ്പറന്നിടുന്നു (സ്വര്‍ണ്ണപുഷ്പശരമുള്ള)

svarṇṇabuṣpaśaramuḽḽa kāmadevan ninṟĕ
kaṇmunappūvambināyi tabassu sĕy‌vū
svarṇṇabuṣpaśaramuḽḽa kāmadevan ninṟĕ
kaṇmunappūvambināyi tabassu sĕy‌vū
kaṇ tuṟakkū anugrahikkū

pŏnnaśogabūvaṇiyuṁ devaganyagaḽ ninṟĕ
mandahāsabūkkaṇiykkāy kŏdiccunilppū
pŏnnuṣassuṁ paൌrṇṇamiyuṁ toḻimārāyi ninakk
kuṅgumavuṁ sandanavuṁ kŏṇḍuvarunnu
ninnĕ aṇiyikkunnu (svarṇṇabuṣpaśaramuḽḽa)

puṣyarāgagesaraṅṅaḽ viḍarttinilkkuṁ sūrya
puṣpamāy nī ĕnmanassil siriccu nilppū
muttŏḽicciṟagu vīśi adinu suṭruṁ ĕnṟĕ
svapnaśalabhaṅṅaḽ mūḽippaṟanniḍunnu
pāṟippaṟanniḍunnu (svarṇṇabuṣpaśaramuḽḽa)