Svarnna dala kodigal

സ്വർണ്ണ ദല കോടികൾ
Year
Language

സ്വര്‍ണ്ണദളകോടികള്‍ മുദ്രകളാക്കിയ
മനസ്സിന്‍ മായാനടനലയം
മണിവിരല്‍ തേടും വരരുദ്രവീണയില്‍
മധുരാഗ ശ്രുതിലോല ഗാനാലാപനം
(സ്വര്‍ണ്ണദളകോടികള്‍)

നാദചന്ദ്രികയില്‍ നലമോലും പുവിതളില്‍
തേനോ തിരയുന്നു സ്വരമാം ശലഭം (2)
ഇരുള്‍മറ മാഞ്ഞു വാര്‍ത്തിങ്കള്‍ തെളിഞ്ഞു
ഹൃദയവിപഞ്ചികയില്‍ ശ്രുതി വിതിര്‍ന്നു
വരമുരളീകോകിലമായി ഒരു ഹൃദയം പാടുകയായി
ആരോ നേരും പുണ്യം പൂക്കും
തംബുരു അരുളിയ ശ്രീലയപഞ്ചമമായി
(സ്വര്‍ണ്ണദളകോടികള്‍)

നീലവാര്‍മുടിയില്‍ മഷിമായും പൂമിഴിയിൽ
താനേ വിരിയുന്നു കുളിരിൻ ശിശിരം (2)
എരിവെയിലാളും മണ്ണിന്‍ നെറുകിൽ
പ്രണയനിലാവിന്‍ മഴ പൊഴിഞ്ഞു
നിറമലിയും തൂവലുമായി ഋതുസഖിമാര്‍ ആടുകയായി
എങ്ങും കാണാവര്‍ണ്ണം പെയ്യും
വാര്‍മഴവില്ലുകള്‍ പീലികളൊഴിയുകയായി
(സ്വര്‍ണ്ണദളകോടികള്‍)

svarṇṇadaḽagoḍigaḽ mudragaḽākkiya
manassin māyānaḍanalayaṁ
maṇiviral teḍuṁ vararudravīṇayil
madhurāga śrudilola gānālābanaṁ
(svarṇṇadaḽagoḍigaḽ)

nādasandrigayil nalamoluṁ puvidaḽil
teno tirayunnu svaramāṁ śalabhaṁ (2)
iruḽmaṟa māññu vārttiṅgaḽ tĕḽiññu
hṛdayavibañjigayil śrudi vidirnnu
varamuraḽīgogilamāyi ŏru hṛdayaṁ pāḍugayāyi
āro neruṁ puṇyaṁ pūkkuṁ
taṁburu aruḽiya śrīlayabañjamamāyi
(svarṇṇadaḽagoḍigaḽ)

nīlavārmuḍiyil maṣimāyuṁ pūmiḻiyil
tāne viriyunnu kuḽirin śiśiraṁ (2)
ĕrivĕyilāḽuṁ maṇṇin nĕṟugil
praṇayanilāvin maḻa pŏḻiññu
niṟamaliyuṁ tūvalumāyi ṛtusakhimār āḍugayāyi
ĕṅṅuṁ kāṇāvarṇṇaṁ pĕyyuṁ
vārmaḻavillugaḽ pīligaḽŏḻiyugayāyi
(svarṇṇadaḽagoḍigaḽ)