സ്വര്‍ണ്ണദളക്കോടികള്‍ മുദ്രകളാക്കിയ
മനസ്സിന്‍ മായാനടനലയം
മണിവിരല്‍ തേടും വരരുദ്രവീണയില്‍
മധുരാഗ ശ്രുതിലോല ഗാനാലാപനം
(സ്വര്‍ണ്ണദളക്കോടികള്‍)
നാദചന്ദ്രികയില്‍ നളമോലും പുവിതളില്‍
തേനോ തിരയുന്നു സ്വര്‍ണ്ണമാം ശലഭം (2)
ഇരുള്‍മറ മാഞ്ഞു വാര്‍ത്തിങ്കള്‍ തെളിഞ്ഞു
ഹൃദയ വിപഞ്ചികയില്‍ ശ്രുതി വിതിര്‍ന്നു
വനമുരളീകോകിലമായി ഒരു ഹൃദയം പാടുകയായി
ആരോ നറും പുണ്യം പൂകും
തംബുരു അറിയില്ല ശ്രീലയപഞ്ചമമായി
(സ്വര്‍ണ്ണദളക്കോടികള്‍)
നീലവാര്‍മുടിയില്‍ മഷിമായും പൂമിഴികള്‍
താനേ വിരിയുന്നു കുളിര്‍ ശിശിരം (2)
എരിവെയിലാലും മണ്ണിന്‍ നേരുകള്‍
പ്രണയനിലാവിന്‍ മഴ പൊഴിഞ്ഞു
നിറമലിയും തൂവലുമായി ഋതുസഖിമാര്‍ ആടുകയായി
എങ്ങും കാണാവര്‍ണ്ണം പെയ്യും
വാര്‍മഴവില്ലുകള്‍ പീലികളൊഴിയുകയായി
(സ്വര്‍ണ്ണദളക്കോടികള്‍)