Svarloga naayagan

സ്വര്‍ലോക നായകന്‍
Work
Year
Language

ആ....ആ....ആ....
സ്വർ‌ലോകനായകന്‍ വിണ്ണില്‍ നിന്നും
വന്നു പിറന്നൊരു പുല്‍ക്കുടിലില്‍
മാനവരെന്നും ഭക്ത്യാദരവാൽ
മംഗളഗീതങ്ങള്‍ പാടിടുന്നു....

ലല്ലലാ ലല്ലലാ ലല്ല ലാ‌ലലാ
ലല്ലലാ ലല്ലലാ ലല്ല ലാ‌ലലാ...ലാ..(2)

കണ്ണില്‍ നൂറു കിനാവായ് ഞാന്‍
മുന്നില്‍ വന്നണഞ്ഞു...
എന്നും നിന്‍ മൊഴി കേള്‍ക്കാന്‍ ഞാന്‍
പാടി വരുന്നല്ലോ...(കണ്ണില്‍ നൂറു...)
മനതാരില്‍ മധുവൂറും മലര്‍ വാരിച്ചൂടാനായ്....
സ്നേഹത്തിന്‍ വേദിയില്‍ വന്നല്ലോ...

ലാലല ലാലല ലല്ലല‌ ലല്ലാലാ...
ല ല ല ലാ.....ല ല ല ലാ.....

മധുരാധരങ്ങളില്‍ മൃദുമന്ദഹാസമായ്
നീ വരൂ രാഗവതീ...
ചേതോഹരങ്ങളാം ദൃശ്യങ്ങളെങ്ങുമേ
നിന്‍ ചിരിപോൽ വിരിഞ്ഞിടുന്നു....
(മധുരാധരങ്ങളില്‍..)
ജലപുഷ്പം കല്‍ഹാരം പൂത്തു വിരിഞ്ഞൂ
കളഘോഷം ഇന്നെങ്ങും പാടിവരുന്നു..
(ജലപുഷ്പം..)
അരുവികള്‍ പോല്‍ ഒഴുകിടുന്നു നിർ‌വൃതിയെങ്ങും....
കണ്ണില്‍ നൂറു കിനാവായ് ഞാന്‍
മുന്നില്‍ വന്നണഞ്ഞു...
എന്നും നിന്‍ മൊഴി കേള്‍ക്കാന്‍ ഞാന്‍
പാടി വരുന്നല്ലോ...

ലാ ലാ ലാ ല...ലലല ലലല ലാ..
ലാ ലാ ലാ ല...ലലല ലലല ലാ...

ഉല്ലാസയാമമായ് എല്ലാരും പോരുവിന്‍
ഗാനങ്ങള്‍ പാടുവാനായ്...
ഹേയ്..ഹേയ്...ഹേയ്...
ആകാശവീഥിയില്‍ ആയിരം താരകള്‍
പാല്‍പുഞ്ചിരി തൂകിടുന്നു....
ഹേയ്..ഹേയ്...ഹേയ്...(ഉല്ലാസയാമമായ്...)
ഇളനീരും പനിനീരും കൊണ്ടുവരാം ഞാന്‍
പൂന്തെന്നല്‍ പൂങ്കാവില്‍ മൂളിവരുമ്പോൾ..(ഇളനീരും...)
കരളുകളില്‍ ചിറകടിച്ചു മോഹമൊന്നായി...
(കണ്ണില്‍ നൂറു കിനാവായ്...)(3)

ā....ā....ā....
svar‌loganāyagan viṇṇil ninnuṁ
vannu piṟannŏru pulkkuḍilil
mānavarĕnnuṁ bhaktyādaravāl
maṁgaḽagīdaṅṅaḽ pāḍiḍunnu....

lallalā lallalā lalla lā‌lalā
lallalā lallalā lalla lā‌lalā...lā..(2)

kaṇṇil nūṟu kināvāy ñān
munnil vannaṇaññu...
ĕnnuṁ nin mŏḻi keḽkkān ñān
pāḍi varunnallo...(kaṇṇil nūṟu...)
manadāril madhuvūṟuṁ malar vāriccūḍānāy....
snehattin vediyil vannallo...

lālala lālala lallala‌ lallālā...
la la la lā.....la la la lā.....

madhurādharaṅṅaḽil mṛdumandahāsamāy
nī varū rāgavadī...
sedoharaṅṅaḽāṁ dṛśyaṅṅaḽĕṅṅume
nin siribol viriññiḍunnu....
(madhurādharaṅṅaḽil..)
jalabuṣpaṁ kalhāraṁ pūttu viriññū
kaḽaghoṣaṁ innĕṅṅuṁ pāḍivarunnu..
(jalabuṣpaṁ..)
aruvigaḽ pol ŏḻugiḍunnu nir‌vṛtiyĕṅṅuṁ....
kaṇṇil nūṟu kināvāy ñān
munnil vannaṇaññu...
ĕnnuṁ nin mŏḻi keḽkkān ñān
pāḍi varunnallo...

lā lā lā la...lalala lalala lā..
lā lā lā la...lalala lalala lā...

ullāsayāmamāy ĕllāruṁ poruvin
gānaṅṅaḽ pāḍuvānāy...
hey..hey...hey...
āgāśavīthiyil āyiraṁ tāragaḽ
pālbuñjiri tūgiḍunnu....
hey..hey...hey...(ullāsayāmamāy...)
iḽanīruṁ paninīruṁ kŏṇḍuvarāṁ ñān
pūndĕnnal pūṅgāvil mūḽivarumboḽ..(iḽanīruṁ...)
karaḽugaḽil siṟagaḍiccu mohamŏnnāyi...
(kaṇṇil nūṟu kināvāy...)(3)