Svarggattilekko

സ്വർഗ്ഗത്തിലേക്കോ
Work
Year
Language

സ്വര്‍ഗ്ഗത്തിലേയ്ക്കോ നരകത്തിലേയ്ക്കോ
സ്വപ്നാടനം ഈ സ്വപ്നാടനം..
അനന്തമാണീ വീഥി
അജ്ഞാതമാണീ രീതി

വാനം ഭൂമിക്കു വളര്‍ത്താന്‍ കൊടുത്തു
കണ്ണുനീര്‍ത്തുള്ളികളെ.. വീഴും
കണ്ണുനീര്‍ തുള്ളികളെ...
ഭൂമി കുടിച്ചു പാതി..
പൂവായ് വിടര്‍ന്നു പാതി...
ആയിരം പൂകൊഴിഞ്ഞു.. വീണ്ടും
ആയിരം പൂവിരിഞ്ഞു.. വീണ്ടും
ആയിരം പൂവിരിഞ്ഞു...

തീരം തിരകളെ പുണരാതെ നിന്നു
ദുഃഖത്തിന്‍ പുളിനങ്ങളില്‍..പാരില്‍
ദുഃഖത്തിന്‍ പുളിനങ്ങളില്‍..
മോഹം മീട്ടി രാഗം
കാലം മീട്ടി ശോകം
ജീവിതം പൂവിടുന്നു.. വീണ്ടും
ജീവനില്‍ തീയിടുന്നു.. വീണ്ടും
ജീവനില്‍ തീയിടുന്നു.

svarggattileykko naragattileykko
svapnāḍanaṁ ī svapnāḍanaṁ..
anandamāṇī vīthi
ajñādamāṇī rīdi

vānaṁ bhūmikku vaḽarttān kŏḍuttu
kaṇṇunīrttuḽḽigaḽĕ.. vīḻuṁ
kaṇṇunīr tuḽḽigaḽĕ...
bhūmi kuḍiccu pādi..
pūvāy viḍarnnu pādi...
āyiraṁ pūgŏḻiññu.. vīṇḍuṁ
āyiraṁ pūviriññu.. vīṇḍuṁ
āyiraṁ pūviriññu...

tīraṁ tiragaḽĕ puṇarādĕ ninnu
duḥkhattin puḽinaṅṅaḽil..pāril
duḥkhattin puḽinaṅṅaḽil..
mohaṁ mīṭṭi rāgaṁ
kālaṁ mīṭṭi śogaṁ
jīvidaṁ pūviḍunnu.. vīṇḍuṁ
jīvanil tīyiḍunnu.. vīṇḍuṁ
jīvanil tīyiḍunnu.