Svarggattil pogumbol

സ്വര്‍ഗ്ഗത്തില്‍ പോകുമ്പോള്‍
Work
Year
Language

സ്വര്‍ഗ്ഗത്തില്‍ പോകുമ്പോള്‍ ആരെല്ലാം വേണം
സ്വന്തക്കാര്‍ കൂട്ടുകാരെല്ലാരും വേണം
സ്വന്തക്കാര്‍ കൂട്ടുകാരെല്ലാരും വേണം (സ്വര്‍ഗ്ഗത്തില്‍)
ഓ -ഓ..

കളിയാടാന്‍ നല്ലൊരു കോര്‍ട്ടു വേണം
കൈകോര്‍ത്തു ലാത്തുവാന്‍ പാര്‍ക്കു വേണം ആഹാ
കളിയാടാന്‍ നല്ലൊരു കോര്‍ട്ടു വേണം
കൈകോര്‍ത്തു ലാത്തുവാന്‍ പാര്‍ക്കു വേണം
കണ്ണെറിയാനൊരു പെണ്ണു വേണം
പെണ്ണിലും പെണ്ണായ പെണ്ണ് വേണം ആഹാ
കണ്ണെറിയാനൊരു പെണ്ണു വേണം
പെണ്ണിലും പെണ്ണായ പെണ്ണ് വേണം (സ്വര്‍ഗ്ഗത്തില്‍)

പെണ്ണിനു തുണി വാങ്ങാന്‍ ഷാപ്പു വേണം
പണ്ടങ്ങള്‍ തീര്‍ക്കാനൊരു തട്ടാന്‍ വേണം
പെണ്ണിനു തുണി വാങ്ങാന്‍ ഷാപ്പു വേണം ഓഹോ
പണ്ടങ്ങള്‍ തീര്‍ക്കാനൊരു തട്ടാന്‍ വേണം
സിഗരറ്റു വാങ്ങുവാന്‍ ഷാപ്പു വേണം
സിനിമകള്‍ കാണാന്‍ കൊട്ടക വേണം (സ്വര്‍ഗ്ഗത്തില്‍)

പശിമാറ്റാന്‍ ബിരിയാണി നിത്യം വേണം
ബിരിയാണി !!
പായസം വെയ്ക്കാനൊരു ആളും വേണം
വിളയാടാനൊരു കെട്ടു ചീട്ടും വേണം
വീട്ടീന്നു പോസ്റ്റില്‍ പണവും വരേണം
വരണം ! ! (സ്വര്‍ഗ്ഗത്തില്‍) (സ്വര്‍ഗ്ഗത്തില്‍)
ലലലാ ലലലലലല ലലലലാ

svarggattil pogumboḽ ārĕllāṁ veṇaṁ
svandakkār kūṭṭugārĕllāruṁ veṇaṁ
svandakkār kūṭṭugārĕllāruṁ veṇaṁ (svarggattil)
o -o..

kaḽiyāḍān nallŏru korṭṭu veṇaṁ
kaigorttu lāttuvān pārkku veṇaṁ āhā
kaḽiyāḍān nallŏru korṭṭu veṇaṁ
kaigorttu lāttuvān pārkku veṇaṁ
kaṇṇĕṟiyānŏru pĕṇṇu veṇaṁ
pĕṇṇiluṁ pĕṇṇāya pĕṇṇ veṇaṁ āhā
kaṇṇĕṟiyānŏru pĕṇṇu veṇaṁ
pĕṇṇiluṁ pĕṇṇāya pĕṇṇ veṇaṁ (svarggattil)

pĕṇṇinu tuṇi vāṅṅān ṣāppu veṇaṁ
paṇḍaṅṅaḽ tīrkkānŏru taṭṭān veṇaṁ
pĕṇṇinu tuṇi vāṅṅān ṣāppu veṇaṁ oho
paṇḍaṅṅaḽ tīrkkānŏru taṭṭān veṇaṁ
sigaraṭru vāṅṅuvān ṣāppu veṇaṁ
sinimagaḽ kāṇān kŏṭṭaga veṇaṁ (svarggattil)

paśimāṭrān biriyāṇi nityaṁ veṇaṁ
biriyāṇi !!
pāyasaṁ vĕykkānŏru āḽuṁ veṇaṁ
viḽayāḍānŏru kĕṭṭu sīṭṭuṁ veṇaṁ
vīṭṭīnnu posṭril paṇavuṁ vareṇaṁ
varaṇaṁ ! ! (svarggattil) (svarggattil)
lalalā lalalalalala lalalalā