Svarggam samaccadum

സ്വര്‍ഗ്ഗം ചമച്ചതും
Year
Language

സ്വര്‍ഗ്ഗം ചമച്ചതും നരകം രചിച്ചതും
മനസ്സേ നീ തന്നെ
കതിരൊളി ചൊരിഞ്ഞതും കരിമുകിലണിഞ്ഞതും
നഭസ്സേ നീ തന്നെ

ചൈത്രാഭിലാഷങ്ങള്‍ ഇതള്‍ വിടര്‍ത്തും
ശിശിരം വന്നതിന്‍ തളിരടര്‍ത്തും
നീറുന്ന കനലും നീ തന്നെ
നീഹാരബിന്ദുവും നീ തന്നെ
കാലമേ നീ തന്നെ

സ്വപ്നത്തിന്‍ താഴികക്കുടമുയരും
കദനത്തിന്‍ തേങ്ങലിലതുതകരും
മോഹത്തിന്‍ കടലും നീ തന്നെ
ദാഹത്തിന്‍ മരുവും നീ തന്നെ
ലോകമേ നീ തന്നെ

svarggaṁ samaccaduṁ naragaṁ rasiccaduṁ
manasse nī tannĕ
kadirŏḽi sŏriññaduṁ karimugilaṇiññaduṁ
nabhasse nī tannĕ

saitrābhilāṣaṅṅaḽ idaḽ viḍarttuṁ
śiśiraṁ vannadin daḽiraḍarttuṁ
nīṟunna kanaluṁ nī tannĕ
nīhārabinduvuṁ nī tannĕ
kālame nī tannĕ

svapnattin dāḻigakkuḍamuyaruṁ
kadanattin deṅṅaliladudagaruṁ
mohattin kaḍaluṁ nī tannĕ
dāhattin maruvuṁ nī tannĕ
logame nī tannĕ