Svarggam kaninyanyau

സ്വര്‍ഗ്ഗം കനിഞ്ഞു
Year
Language

സ്വര്‍ഗ്ഗം കനിഞ്ഞു ജഗത്തിന്നു തന്ന
സ്വപ്നത്തിന്‍ മൊട്ടേ നീയുറങ്ങ്
കൈക്കുമ്പിളില്‍ പൊന്‍ കനിയായ് വന്ന
ചക്കരക്കുട്ടാ നീയുറങ്ങ്

കണ്ണിന്നു കര്‍പ്പൂരധാരചൊരിഞ്ഞ
സ്വര്‍ണ്ണത്തിടമ്പേ നീയുറങ്ങ്
കാതിന്നു പീയൂഷഹാരം പകര്‍ന്ന
ഗാനക്കുഴമ്പേ നീയുറങ്ങ്

മന്നന്റെ സൌഭാഗ്യ ദീപം തെളിച്ച
പൊന്നിന്‍ നിലാവേ നീയുറങ്ങ്
പുണ്യങ്ങളൊന്നായ് രൂപം ധരിച്ച
ഉണ്ണിക്കിടാവേ നീയുറങ്ങ്

അഞ്ചും മിഴിത്താരിതള്‍ ചേര്‍ത്തടച്ചെന്‍
കൊഞ്ചും കുരുന്നേ നീയുറങ്ങ്
പുഞ്ചിരിമായാത്ത ചെഞ്ചുണ്ടു ചേര്‍ത്തെന്‍
നെഞ്ചില്‍ക്കിടന്ന് നീയുറങ്ങ്

വാവാവോ.... വാവാവോ.....

svarggaṁ kaniññu jagattinnu tanna
svapnattin mŏṭṭe nīyuṟaṅṅ
kaikkumbiḽil pŏn kaniyāy vanna
sakkarakkuṭṭā nīyuṟaṅṅ

kaṇṇinnu karppūradhārasŏriñña
svarṇṇattiḍambe nīyuṟaṅṅ
kādinnu pīyūṣahāraṁ pagarnna
gānakkuḻambe nīyuṟaṅṅ

mannanṟĕ saൌbhāgya dībaṁ tĕḽicca
pŏnnin nilāve nīyuṟaṅṅ
puṇyaṅṅaḽŏnnāy rūbaṁ dharicca
uṇṇikkiḍāve nīyuṟaṅṅ

añjuṁ miḻittāridaḽ serttaḍaccĕn
kŏñjuṁ kurunne nīyuṟaṅṅ
puñjirimāyātta sĕñjuṇḍu serttĕn
nĕñjilkkiḍann nīyuṟaṅṅ

vāvāvo.... vāvāvo.....