സ്വര്‍ഗ്ഗമന്ദാരപ്പൂക്കള്‍ വിടര്‍ന്നു
സ്വര്‍ണ്ണമയൂഖക്കസവിലൊളിഞ്ഞു
ഹൃദയാക്ഷയപാത്രമിന്നാദ്യമായ്
പ്രണയസുധാവര്‍ഷം ചൊരിഞ്ഞു
(സ്വര്‍ഗ്ഗ...)
നളനു ദൂതനായ് രാജഹംസം
നൃപകുമാരിയെ കണ്ടു
നളിനാക്ഷിയെ എന്‍ കഥയറിയിക്കാന്‍
നാലുവരി കവിത മാത്രം
(സ്വര്‍ഗ്ഗ...)
ശാരദേന്ദുവിന്‍ മാറിലുറങ്ങും
മായാസുന്ദര മാന്‍കിടാവേ
മദനശരങ്ങള്‍ കൈകളിലുണ്ടോ
മദിരാക്ഷിതന്‍ മാറിലെയ്യാന്‍
(സ്വര്‍ഗ്ഗ...)