Svararaagamadhudoovum

സ്വരരാഗമധുതൂവും
Work
Year
Language

സ്വരരാഗമധുതൂകും സ്വര്‍ണ്ണച്ചിലമ്പിണകള്‍
സ്വര്‍ഗ്ഗീയലഹരിയില്‍ കിലുങ്ങീ
(സ്വരരാഗമധുതൂകും.....)
അരമണിക്കിങ്ങിണികള്‍ സരിഗമാ....
അരമണിക്കിങ്ങിണികള്‍ സരിഗമ പാടീ
അപ്സരനര്‍ത്തകിപോലാടീ.....
(സ്വരരാഗമധുതൂകും.......)

മഗസനിധനി ഗഗ മ ഗാ
ധമഗമ നിധപധനി രി സാ
മഗസനി ധനി
നിനിധധ നിധമ ഗാ ധാ...
മഗസനി ധനി ഗഗരിഗമഗ
ഗരിഗ ഗഗപ ഗപധ രിധനി - 2
സാ നി ധ പ ഗ ധ ഗമധനിസ പധനിസ ധനിസാ-2

ആടീ വാർമുടി മുകിൽപോലൊഴുകി
അർദ്ധചന്ദ്രസഹിതം തിരുനെറ്റി തിളങ്ങി
തിളങ്ങീ നിൻ മുഖം വിളങ്ങി
കളമൊഴിത്തെന്നലിൽ പൂന്തുകിലിളകി
(സ്വരരാഗമധുതൂകും.....)

പുല്ലാംകുഴൽ പാട്ടു കേൾക്കുമ്പോൾ
പ്രിയരാധയായ്‌ മാധവനെ തേടിനടക്കും
പൂവനങ്ങൾ പൂത്തുലയുമ്പോൾ പ്രിയമേനകയായ്‌
മാമുനിയെ തേടിനടക്കും

കാമദേവൻ ദാനമേകിടും മലരമ്പുകൾ
കണ്ണുകളിൽ നീ നിറച്ചീടും
ദേവലോകസുന്ദരിയായ്‌ നീ ഹൃദയങ്ങളിൽ
മാദകമാം നർത്തനമാടും
(പുല്ലാംകുഴൽ പാട്ടു.....)

ചാരുശീലേ നിന്റെ മിഴികൾ
രാഗമന്ദിര ജാലകങ്ങൾ
(ചാരുശീലേ.....)
മോഹമാലകൾ ദീപാവലിയായ്‌
മോഹിനീ നിൻ പുഞ്ചിരിയായി
(ചാരുശീലേ.....)

പങ്കജാനന ബിംബം കണ്ടാൽ
നെഞ്ചകമലിയും ഭൂമിയിലാർക്കും
ദേവീ വിഗ്രഹവടിവൊത്തവളേ
ദേവനാഥനിൻ ഓമനയാം നിൻ
ദേവീ വിഗ്രഹവടിവൊത്തവളേ
ദേവനാഥനിൻ ഓമനയാം നിൻ
(ചാരുശീലേ......)

ചന്ദനമണ്ഡപമിളകുംപോലെ
സുന്ദരീ നീ ആടിവരുമ്പോൾ
(ചന്ദനമണ്ഡപമിളകും.....)
ചന്ദ്രിക കളഭത്തിൻ കുളിരിൽ
ഇന്ദ്രലതികകൾ താളമടിക്കും
ചന്ദനമണ്ഡപം ഇളകുംപോലെ.....
വനമുല്ലകളാം പ്രണയിനിമാരുടെ
ചിരിയിൽ നിന്റെ കിനാവുകളലിയും
(വനമുല്ലകളാം....)
ഗാനമഞ്ജരി ദാനം ചെയ്യും
ഗായകൻ നിൻ കണ്ണനാകും
ചന്ദനമണ്ഡപം ഇളകുംപോലെ
സുന്ദരീ നീ ആടിവരുമ്പോൾ
ചന്ദനമണ്ഡപം ഇളകുംപോലെ.....

svararāgamadhudūguṁ svarṇṇaccilambiṇagaḽ
svarggīyalahariyil kiluṅṅī
(svararāgamadhudūguṁ.....)
aramaṇikkiṅṅiṇigaḽ sarigamā....
aramaṇikkiṅṅiṇigaḽ sarigama pāḍī
apsaranarttagibolāḍī.....
(svararāgamadhudūguṁ.......)

magasanidhani gaga ma gā
dhamagama nidhabadhani ri sā
magasani dhani
ninidhadha nidhama gā dhā...
magasani dhani gagarigamaga
gariga gagaba gabadha ridhani - 2
sā ni dha pa ga dha gamadhanisa padhanisa dhanisā-2

āḍī vārmuḍi mugilbolŏḻugi
arddhasandrasahidaṁ tirunĕṭri tiḽaṅṅi
tiḽaṅṅī nin mukhaṁ viḽaṅṅi
kaḽamŏḻittĕnnalil pūndugiliḽagi
(svararāgamadhudūguṁ.....)

pullāṁkuḻal pāṭṭu keḽkkumboḽ
priyarādhayāy‌ mādhavanĕ teḍinaḍakkuṁ
pūvanaṅṅaḽ pūttulayumboḽ priyamenagayāy‌
māmuniyĕ teḍinaḍakkuṁ

kāmadevan dānamegiḍuṁ malarambugaḽ
kaṇṇugaḽil nī niṟaccīḍuṁ
devalogasundariyāy‌ nī hṛdayaṅṅaḽil
mādagamāṁ narttanamāḍuṁ
(pullāṁkuḻal pāṭṭu.....)

sāruśīle ninṟĕ miḻigaḽ
rāgamandira jālagaṅṅaḽ
(sāruśīle.....)
mohamālagaḽ dībāvaliyāy‌
mohinī nin puñjiriyāyi
(sāruśīle.....)

paṅgajānana biṁbaṁ kaṇḍāl
nĕñjagamaliyuṁ bhūmiyilārkkuṁ
devī vigrahavaḍivŏttavaḽe
devanāthanin omanayāṁ nin
devī vigrahavaḍivŏttavaḽe
devanāthanin omanayāṁ nin
(sāruśīle......)

sandanamaṇḍabamiḽaguṁpolĕ
sundarī nī āḍivarumboḽ
(sandanamaṇḍabamiḽaguṁ.....)
sandriga kaḽabhattin kuḽiril
indraladigagaḽ tāḽamaḍikkuṁ
sandanamaṇḍabaṁ iḽaguṁpolĕ.....
vanamullagaḽāṁ praṇayinimāruḍĕ
siriyil ninṟĕ kināvugaḽaliyuṁ
(vanamullagaḽāṁ....)
gānamañjari dānaṁ sĕyyuṁ
gāyagan nin kaṇṇanāguṁ
sandanamaṇḍabaṁ iḽaguṁpolĕ
sundarī nī āḍivarumboḽ
sandanamaṇḍabaṁ iḽaguṁpolĕ.....