Svarannale

സ്വരങ്ങളേ
Year
Language

സ്വരങ്ങളേ സപ്തസ്വരങ്ങളേ
ശ്രുതിയില്‍ വിരിയും പുളകങ്ങളേ
നാദ പുളകങ്ങളേ
(സ്വരങ്ങളേ ...)
നിങ്ങളീ സായാഹ്നസല്ലാപമണ്ഡപം
സംഗീതസാന്ദ്രമാക്കൂ..ആ ..ആ ...
സ്വരങ്ങളേ സപ്തസ്വരങ്ങളേ
ശ്രുതിയില്‍ വിരിയും പുളകങ്ങളേ
നാദ പുളകങ്ങളേ ..

സ്വാതിതിരുനാളും ദീക്ഷിതരും
ശ്രീത്യാഗരാജനും ശാസ്ത്രികളും(2)
ആയിരം ആത്മീയസങ്കീര്‍ത്തനങ്ങള്‍ പാടി
സ്തുതിച്ചിരുന്നു നിങ്ങള്‍ രസിച്ചിരുന്നു
ഏതു ശിലാഹൃദയങ്ങളേയും നിങ്ങള്‍
സൌഗന്ധികങ്ങളാക്കും...എന്നുമെന്നും
സൌഗന്ധികങ്ങളാക്കും
(സ്വരങ്ങളേ ...)

കൈവിരല്‍ത്തുമ്പിലും വീണയിലും
പൈങ്കിളിച്ചുണ്ടിലും വേണുവിലും (2)
നാദപ്രപഞ്ചത്തിന്‍ രോമാഞ്ചമായ് നിങ്ങള്‍
തുടിച്ചു നില്‍പ്പൂ ഇന്നു തുളുമ്പി നില്‍പ്പൂ
ഏതു ജനാരണ്യതീരങ്ങളും നിങ്ങള്‍
ഗന്ധർവ്വലോകമാക്കും എന്നുമെന്നും
ഗന്ധർവ്വലോകമാക്കും
(സ്വരങ്ങളേ ...)

svaraṅṅaḽe saptasvaraṅṅaḽe
śrudiyil viriyuṁ puḽagaṅṅaḽe
nāda puḽagaṅṅaḽe
(svaraṅṅaḽe ...)
niṅṅaḽī sāyāhnasallābamaṇḍabaṁ
saṁgīdasāndramākkū..ā ..ā ...
svaraṅṅaḽe saptasvaraṅṅaḽe
śrudiyil viriyuṁ puḽagaṅṅaḽe
nāda puḽagaṅṅaḽe ..

svādidirunāḽuṁ dīkṣidaruṁ
śrītyāgarājanuṁ śāstrigaḽuṁ(2)
āyiraṁ ātmīyasaṅgīrttanaṅṅaḽ pāḍi
studiccirunnu niṅṅaḽ rasiccirunnu
edu śilāhṛdayaṅṅaḽeyuṁ niṅṅaḽ
saൌgandhigaṅṅaḽākkuṁ...ĕnnumĕnnuṁ
saൌgandhigaṅṅaḽākkuṁ
(svaraṅṅaḽe ...)

kaiviralttumbiluṁ vīṇayiluṁ
paiṅgiḽiccuṇḍiluṁ veṇuviluṁ (2)
nādaprabañjattin romāñjamāy niṅṅaḽ
tuḍiccu nilppū innu tuḽumbi nilppū
edu janāraṇyadīraṅṅaḽuṁ niṅṅaḽ
gandharvvalogamākkuṁ ĕnnumĕnnuṁ
gandharvvalogamākkuṁ
(svaraṅṅaḽe ...)