സ്വരങ്ങള്‍ പാദസരങ്ങളില്‍
സപ്തസ്വരങ്ങള്‍ നീലമിഴിയിണയില്‍
അമരേന്ദ്രനുള്ളില്‍ അമൃതം പകര്‍ന്നിടും
അഴകിന്റെ പൊന്നിന്‍ കിരണങ്ങള്‍ ഞങ്ങള്‍
അനുരാഗസംഗീതലോലകള്‍...
അഖിലകലകളുണരും ഈ വിപഞ്ചികയില്‍..
(സ്വരങ്ങള്‍...)
യക്ഷകിന്നര ഗന്ധര്‍വ്വഗണങ്ങള്‍
പുഷ്പവൃഷ്ടി ചൊരിയും ഈ സദിരില്‍
അഷ്ടദിക്‍പാലകര്‍ അനുഗ്രഹമരുളും
ഈ സദിരില്‍...
മൃദംഗതാളം പൊന്‍തുടിഘോഷം
ഗഗനഗംഗയില്‍ തരളിതമാലതന്‍
ജലതരംഗമേളം (സ്വരങ്ങള്‍...)
അപ്സരമോഹന ബന്ധുരനടനം
സ്വപ്‌നകേളിയുണര്‍ത്തും ഈ ശ്രുതിയില്‍
സപ്തഋഷിജാലവും തപസ്സില്‍നിന്നുണരും
ഈ ശ്രുതിയില്‍...
തരംഗലോലം തംബുരുനാദം...
രജതനൂപുരശിഞ്ജിതധാരയില്‍
രതിയുണര്‍ന്ന രാഗം (സ്വരങ്ങള്‍...)