Svarannal nin priya

സ്വരങ്ങൾ നിൻ പ്രിയ
Work
Year
Language

സ്വരങ്ങള്‍ നിന്‍ പ്രിയസഖികള്‍
നിറങ്ങള്‍ നിന്‍ ഭാവലയങ്ങള്‍
പ്രപഞ്ചം നിന്‍ പ്രേമമഞ്ചം
പ്രഭാതമേ നവ വിഭാതമേ
(സ്വരങ്ങള്‍...)

ഭൂപാളരാഗം തുയിലുണര്‍ത്തും
ഭൂമിമയൂഖം പീലിനീര്‍ത്തും
പുളകങ്ങളാകും നീഹാരമാലയില്‍(2)
പൂവുകള്‍ പുഞ്ചിരി പെയ്തുണരും
സര്‍വ്വം ശാന്തം സുന്ദരം
സച്ചിദാനന്ദ ബ്രഹ്മമയം
(സ്വരങ്ങള്‍...)

വാസരദീപം തുടിച്ചുയരും
വാനമയൂഖം മാലകോര്‍ക്കും
പവന്‍ വാരിയെറിയും പൂവെയില്‍ പാളിയില്‍(2)
പനിനീര്‍ചോലകള്‍ പളുങ്കണിയും
സര്‍വ്വം മധുരം മോഹനം
സചിദാനന്ദ ബ്രഹ്മമയം
(സ്വരങ്ങള്‍...)

svaraṅṅaḽ nin priyasakhigaḽ
niṟaṅṅaḽ nin bhāvalayaṅṅaḽ
prabañjaṁ nin premamañjaṁ
prabhādame nava vibhādame
(svaraṅṅaḽ...)

bhūbāḽarāgaṁ tuyiluṇarttuṁ
bhūmimayūkhaṁ pīlinīrttuṁ
puḽagaṅṅaḽāguṁ nīhāramālayil(2)
pūvugaḽ puñjiri pĕyduṇaruṁ
sarvvaṁ śāndaṁ sundaraṁ
saccidānanda brahmamayaṁ
(svaraṅṅaḽ...)

vāsaradībaṁ tuḍiccuyaruṁ
vānamayūkhaṁ mālagorkkuṁ
pavan vāriyĕṟiyuṁ pūvĕyil pāḽiyil(2)
paninīrsolagaḽ paḽuṅgaṇiyuṁ
sarvvaṁ madhuraṁ mohanaṁ
sasidānanda brahmamayaṁ
(svaraṅṅaḽ...)