സ്വരമന്ദാകിനി മോഹശതങ്ങളില്‍
Added by Adarsh KR, Corrected by Krishnachandra on October 27, 2008
സ്വര മന്ദാകിനി മോഹശതങ്ങളിൽ
രാഗവും താളവും തപസ്സിരുന്നു
സ്വര മന്ദാകിനി മോഹശതങ്ങളിൽ
സ്വര മന്ദാകിനി മോഹശതങ്ങളിൽ
രാഗവും താളവും തപസ്സിരുന്നു
ഒരു യുഗ സഗീത വർണ്ണ രേണുവിൽ
അന്തരാത്മാവില്‍ ശ്രുതിയുണർന്നൂ
( സ്വര മന്ദാകിനി )
ഹൃദയനിവേദ്യം ഒരുക്കുവാൻ
എന്തിനു പല്ലവി മാത്രം തേങ്ങി നിന്നു (ഹൃദയ)
അമൃതസരോവര നിർവൃതി പകരും
അനുപമ മാധുരി ഒഴുകി വന്നു..
(സ്വരമന്ദാകിനി )
മാകന്ദ സുരഭില മന്ദസമീരനിൽ
മാലതി മാലിക ചാർത്തി നിന്നു (മാഗന്ധ)
സർഗ്ഗഗീതത്തിന്റെ സൗഗന്ധികം പൂത്ത
ശ്രാവണ പുലരിതൻ കൺ ചുവന്നു
എതോ വസന്തത്തിൽ ഞാൻ അലിഞ്ഞു
ശാലീന സൗന്ദര്യ കുളിരുലഞ്ഞു
Added by Adarsh KR, Corrected by Krishnachandra on October 27, 2008
svara mandāgini mohaśadaṅṅaḽil
rāgavuṁ tāḽavuṁ tabassirunnu
svara mandāgini mohaśadaṅṅaḽil
svara mandāgini mohaśadaṅṅaḽil
rāgavuṁ tāḽavuṁ tabassirunnu
ŏru yuga sagīda varṇṇa reṇuvil
andarātmāvil śrudiyuṇarnnū
( svara mandāgini )
hṛdayanivedyaṁ ŏrukkuvān
ĕndinu pallavi mātraṁ teṅṅi ninnu (hṛdaya)
amṛtasarovara nirvṛti pagaruṁ
anubama mādhuri ŏḻugi vannu..
(svaramandāgini )
māganda surabhila mandasamīranil
māladi māliga sārtti ninnu (māgandha)
sarggagīdattinṟĕ saugandhigaṁ pūtta
śrāvaṇa pularidan kaṇ suvannu
ĕdo vasandattil ñān aliññu
śālīna saundarya kuḽirulaññu