സ്വപ്നത്തിൽ ഒരു നിമിഷം വസന്തമെൻ കാമുകിയായ്
സുഖമെന്ന പൂവു തന്നു ആ രാവിൽ സ്വർഗ്ഗമെന്നരികിൽ വന്നു...ഓ..
(സ്വപ്നത്തിൽ......)
ഇതളുകളെണ്ണി നോക്കാൻ മറന്നു പോയി ഞാനാ
പരിമളലഹരിയിൽ ലയിച്ചുപോയി....
(ഇതളുകളെണ്ണി നോക്കാൻ.....)
മകരന്ദമാസ്വദിക്കാൻ കഴിഞ്ഞില്ലല്ലോ
വർണ്ണത്തുടിയിലെൻ ഹൃദ്സ്പന്ദങ്ങളലിഞ്ഞുവല്ലോ
(സ്വപ്നത്തിൽ....)
മലർപ്പൊടി ചൂടാൻ ചൊടി മറന്നുപോയി
ചിത്രം അപൂർണ്ണമായിരിക്കെ ഞാനുണർന്നുപോയി
(മലർപ്പൊടി.....)
ഇതൾ വിടർന്നാടും പൂക്കളിനി നൽകുമോ
നിത്യമധുരമാം മാധവമായ് അവൾ വരുമോ
സ്വപ്നത്തിൽ ഒരു നിമിഷം വസന്തമെൻ കാമുകിയായ്
സുഖമെന്ന പൂവു തന്നു ആ രാവിൽ സ്വർഗ്ഗമെന്നരികിൽ വന്നു
സ്വർഗ്ഗമെന്നരികിൽ വന്നു... സ്വർഗ്ഗമെന്നരികിൽ വന്നു...