Svapnannalaadyamaay

സ്വപ്നങ്ങളാദ്യമായ്‌
Year
Language

സ്വപ്നങ്ങളാദ്യമായ് ഇന്നെന്‍ മനസ്സിന്റെ
മുത്തുവിളക്കില്‍ തിരികൊളുത്തീ...
(സ്വപ്നങ്ങളാദ്യമായ്....)
സര്‍ഗ്ഗത്തെ ഗംഗാ സ്വരരാഗലോലയെന്‍
പുഷ്പസാനുക്കളിലൊഴുകിയെത്തീ...
സ്വപ്നങ്ങളാദ്യമായ് ഇന്നെന്‍ മനസ്സിന്റെ
മുത്തുവിളക്കില്‍ തിരികൊളുത്തീ...

ഈ മധുയാമത്തില്‍ ഈ മണ്‍കുടിലൊരു
പ്രേമഹര്‍ഷത്തിന്‍ മണിമന്ദിരം...
(ഈ മധുയാമത്തില്‍....)
ഈ മനോഹരവേദിയില്‍ മന്മഥ
ദേവനു പുഷ്പതുലാഭാരം...

സ്വപ്നങ്ങളാദ്യമായ് ഇന്നെന്‍ മനസ്സിന്റെ
മുത്തുവിളക്കില്‍ തിരികൊളുത്തീ...

ദാഹിച്ചു നിന്ന ഞാന്‍ ഈ അധരത്തിലെ
താമരത്തേന്‍കിണ്ണം നുകര്‍ന്നോട്ടേ...
(ദാഹിച്ചു നിന്ന.....)
പൂവിടും രോമാഞ്ചവല്ലരിയായ് നിന്റെ
പൂമേനി തന്നില്‍ പടര്‍ന്നോട്ടേ...

സ്വപ്നങ്ങളാദ്യമായ് ഇന്നെന്‍ മനസ്സിന്റെ
മുത്തുവിളക്കില്‍ തിരികൊളുത്തീ...
സര്‍ഗ്ഗത്തെ ഗംഗാ സ്വരരാഗലോലയെന്‍
പുഷ്പസാനുക്കളിലൊഴുകിയെത്തീ...
സ്വപ്നങ്ങളാദ്യമായ് ഇന്നെന്‍ മനസ്സിന്റെ
മുത്തുവിളക്കില്‍ തിരികൊളുത്തീ...
പുഷ്പസാനുക്കളിലൊഴുകിയെത്തീ...

svapnaṅṅaḽādyamāy innĕn manassinṟĕ
muttuviḽakkil tirigŏḽuttī...
(svapnaṅṅaḽādyamāy....)
sarggattĕ gaṁgā svararāgalolayĕn
puṣpasānukkaḽilŏḻugiyĕttī...
svapnaṅṅaḽādyamāy innĕn manassinṟĕ
muttuviḽakkil tirigŏḽuttī...

ī madhuyāmattil ī maṇguḍilŏru
premaharṣattin maṇimandiraṁ...
(ī madhuyāmattil....)
ī manoharavediyil manmatha
devanu puṣpadulābhāraṁ...

svapnaṅṅaḽādyamāy innĕn manassinṟĕ
muttuviḽakkil tirigŏḽuttī...

dāhiccu ninna ñān ī adharattilĕ
tāmarattenkiṇṇaṁ nugarnnoṭṭe...
(dāhiccu ninna.....)
pūviḍuṁ romāñjavallariyāy ninṟĕ
pūmeni tannil paḍarnnoṭṭe...

svapnaṅṅaḽādyamāy innĕn manassinṟĕ
muttuviḽakkil tirigŏḽuttī...
sarggattĕ gaṁgā svararāgalolayĕn
puṣpasānukkaḽilŏḻugiyĕttī...
svapnaṅṅaḽādyamāy innĕn manassinṟĕ
muttuviḽakkil tirigŏḽuttī...
puṣpasānukkaḽilŏḻugiyĕttī...