Svapnannal taaligakkudam

സ്വപ്നങ്ങൾ താഴികക്കുടം
Year
Language

സ്വപ്നങ്ങള്‍ താഴികക്കുടമേന്തും
പ്രേമ സ്വര്‍ഗത്തില്‍ സുരഭീ യാമം
സ്വര്‍ണ്ണ മുന്തിരിക്കിണ്ണങ്ങള്‍ നീട്ടുന്നു....
സ്വര്‍ണ്ണ മുന്തിരിക്കിണ്ണങ്ങള്‍ നീട്ടുന്നു
നിന്മിഴിയിലെ രാഗഭാവം
സ്വപ്നങ്ങള്‍..........

ഏഴാകാശവും പൂത്തു നില്‍ക്കുന്നു
ഈ മണിയറയില്‍ പൂചൊരിയാന്‍
ഏതു വസന്തവും കാത്തുനില്‍ക്കും നിന്റെ
പാദസരത്തിന്‍ സ്വരമുണര്‍ന്നാല്‍
ആ‍.....ആ‍....
സ്വപ്നങ്ങള്‍.........

മോതിര വിരലെന്‍ മേനിയില്‍ തൊട്ടാല്‍
ആയിരം മാതള പൂവിരിയും
ആ മലര്‍ കുടങ്ങളില്‍ എന്റെ മനസ്സിലെ
ഓരോ വികാരവും തേന്‍ നുകരും
ആ........ആ.......
സ്വപ്നങ്ങള്‍.......

svapnaṅṅaḽ tāḻigakkuḍamenduṁ
prema svargattil surabhī yāmaṁ
svarṇṇa mundirikkiṇṇaṅṅaḽ nīṭṭunnu....
svarṇṇa mundirikkiṇṇaṅṅaḽ nīṭṭunnu
ninmiḻiyilĕ rāgabhāvaṁ
svapnaṅṅaḽ..........

eḻāgāśavuṁ pūttu nilkkunnu
ī maṇiyaṟayil pūsŏriyān
edu vasandavuṁ kāttunilkkuṁ ninṟĕ
pādasarattin svaramuṇarnnāl
ā.....ā....
svapnaṅṅaḽ.........

modira viralĕn meniyil tŏṭṭāl
āyiraṁ mādaḽa pūviriyuṁ
ā malar kuḍaṅṅaḽil ĕnṟĕ manassilĕ
oro vigāravuṁ ten nugaruṁ
ā........ā.......
svapnaṅṅaḽ.......