Svapnannal alangarikkum

സ്വപ്നങ്ങള്‍ അലങ്കരിക്കും
Year
Language

സ്വപ്നങ്ങള്‍ അലങ്കരിക്കും നമ്മുടെ വീടു കണ്ടു
സ്വര്‍ഗ്ഗം നാണിക്കുന്നൂ എന്നും സ്വര്‍ഗ്ഗം നാണിക്കുന്നൂ

കൈവല്യം പകരുമീ പൊന്നമ്പലത്തിന്‍ മുന്നില്‍
ദൈവദൂതന്മാര്‍ ശിരസ്സുനമിക്കുന്നു
മണ്ണിനെ വിണ്ണാക്കുന്ന മധുര സ്നേഹമൂര്‍ത്തി
എന്നുമീ ശ്രീകോവിലില്‍ രാജിക്കുന്നൂ
(സ്വപ്നങ്ങള്‍ അലങ്കരിക്കും...)

സൌഹൃദം പുഷ്പിച്ചീടും ഉപവനസീമയില്‍
സോദരസ്നേഹത്തിന്‍ ശീതളഛായയില്‍
കാലത്തിന്‍ കൈകള്‍ക്കു തകര്‍ക്കുവാനാകാത്ത
കാഞ്ചനക്ഷേത്രമിതു ലസിച്ചിടുന്നു
(സ്വപ്നങ്ങള്‍ അലങ്കരിക്കും...)

svapnaṅṅaḽ alaṅgarikkuṁ nammuḍĕ vīḍu kaṇḍu
svarggaṁ nāṇikkunnū ĕnnuṁ svarggaṁ nāṇikkunnū

kaivalyaṁ pagarumī pŏnnambalattin munnil
daivadūdanmār śirassunamikkunnu
maṇṇinĕ viṇṇākkunna madhura snehamūrtti
ĕnnumī śrīgovilil rājikkunnū
(svapnaṅṅaḽ alaṅgarikkuṁ...)

saൌhṛdaṁ puṣpiccīḍuṁ ubavanasīmayil
sodarasnehattin śīdaḽachāyayil
kālattin kaigaḽkku tagarkkuvānāgātta
kāñjanakṣetramidu lasicciḍunnu
(svapnaṅṅaḽ alaṅgarikkuṁ...)