സ്വപ്നമാലിനീതീരത്തുണ്ടൊരു
കൊച്ചു കല്യാണമണ്ഡപം
സുന്ദരപ്രേമനന്ദനം
മുല്ലപ്പന്തലിട്ടൊരു മണ്ഡപം
(സ്വപ്ന...)
കത്തുമാശകള്‍ നെയ്ത്തിരിവെച്ച
പുത്തനാം മലര്‍ത്താലമായ്
എത്തിനില്‍ക്കുന്നു വാതിലില്‍
എന്‍റെ ചിത്തസങ്കല്പനര്‍ത്തകി
(സ്വപ്ന...)
താമസിക്കും ശ്രീരാമനെ കാക്കും
ഭൂമികന്യയെപ്പോലവെ...
എന്നെ മാത്രം നിനച്ചിരിക്കുന്നു
കണ്മണി എന്‍റെ പെണ്മണി
നിന്നെ മാത്രം നിനച്ചിരിക്കുന്നു
കണ്മണി നിന്‍റെ കണ്മണി
(സ്വപ്ന...)